അജിത്ത് 20കാരന്റെ വേഷത്തില്‍ എത്തുന്നു
പത്ത് മുപ്പത് വയസ്സുള്ള നായകന്മാര്‍ 20, 25 വയസ്സുള്ള നായകന്മാരായി അഭിനയിക്കാറുണ്ട്. വയസ്സിന് പ്രധാന്യം നല്‍കുന്ന ചിത്രത്തിലാണ് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത്. അല്ലാത്ത ചിത്രങ്ങളും ഇല്ലെന്നല്ല. നേരെ മറിച്ചും സംഭവിക്കാറുണ്ട്. വയസ്സു കുറഞ്ഞ ഒരു നടനെയോ നടിയെയോ പ്രായമുള്ളവരാക്കാന്‍ അത്ര പ്രയാസമില്ല. പ്രായം കുറക്കാനാണ് പെടാപ്പാട്. 'വാരണം ആയിരം' എന്ന ചിത്രത്തില്‍ വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പിലാണ് സൂര്യ എത്തിയത്.
തമിഴില്‍ സൂര്യയും വിജയ് യും ധനുഷുമെല്ലാം വയസ്സു കുറച്ച് അഭിനയിക്കുന്നു എന്ന് പറഞ്ഞാല്‍ വല്യ വിഷയമല്ല. എന്നാല്‍ അജിത്ത് ചെറുപ്പക്കാരനായാലോ. മറ്റൊന്നും കൊണ്ടല്ല. ആ തടിച്ച ശരീരവും നരച്ച മുടിയുമാണ് ഇപ്പോള്‍ അജിത്തിന്റെ ട്രേഡ് മാര്‍ക്ക് എന്നതുതന്നെ. വ്യത്യസ്തമായ ഗെറ്റപ്പില്‍ അജിത്ത് അടുത്തിടെ രംഗപ്രവേശം ചെയ്തിട്ടുമുണ്ട്.

പക്ഷെ എനിയൊന്ന് അടിമുടി മാറുകയാണ്. അജിത്ത് തീര്‍ത്തുമൊരു കൗമാരക്കാരനാകുന്നു. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 20 വയസ്സുള്ള പയ്യനായാണ് അജിത്തെത്തുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് അജിത്തിന്റെ വരവ്. 20 കാരന്റെ വേഷമിടുന്ന അതേ ചിത്രത്തില്‍ 40 വയസ്സുകാരനായും അജിത്തിനെ കാണാം എന്ന് സാരം.
ചിത്രത്തിന് വേണ്ടി അജിത്ത് തന്റെ നരച്ചമുടി കളയുകയും തടികുറച്ചെന്നുമൊക്കെയാണ് കേള്‍ക്കുന്നത്. അനുഷ്‌ക ഷെട്ടിയും തൃഷയുമാണ് ചിത്രത്തിലെ നായികമാര്‍. രണ്ട് കാലത്തായി ഇരുവരും അജിത്തിന് നായകമാരാകുന്നെങ്കിലും ചിത്രത്തില്‍ അനുഷ്‌കയും തൃഷയും ഒരുമിച്ചുള്ള രംഗങ്ങള്‍ ഒന്നും തന്നെയില്ല. 20 വയസ്സുമുതല്‍ 40 വയസ്സുരെയുള്ള അജിത്തിന്റെ ജീവിതത്തെ കുറിച്ചാണ് സിനിമ. ചിത്രത്തിന്റെ ഷൂട്ടിങ് മലേഷ്യയില്‍ പുരോഗമിക്കുകയാണ്.


Click it and Unblock the Notifications











