മെയ് ദിനത്തില്‍ പിറന്ന 'തല'

By Aswathi

തമിഴകത്തിന് ഇന്ന് (മെയ്-1) ആഘോഷമാണ്. ലോക കര്‍ഷക ദിനം ആഘോഷിക്കുന്നതിന്റെയല്ല, അതിനപ്പുറം അവരുടെ തലയുടെ ജന്മദിനമാണിന്ന്. രജനീകാന്ത്, വിജയ്, കമല്‍ ഹസന്‍, സൂര്യ തുടങ്ങി നീളുന്ന തമിഴകത്തെ താരങ്ങളെപ്പോലെ അജിത്തിന് വേണ്ടി മാത്രമായി ഒരിരിപ്പിടമുണ്ടോ എന്നറിയില്ല. എന്നാല്‍ ഇവരുടെയല്ലാം ആരാധകരും അജിത്തിനെ ഇഷ്ടപ്പെടുന്നു.

സിക്‌സ് പാക്കോ ഞെട്ടിക്കുന്ന ഡയലോഗുകളോ ത്രസിപ്പിയ്ക്കുന്ന ആക്ഷന്‍ രംഗങ്ങളോ ഒന്നുമല്ല, നിഷ്‌കളങ്കമായ ചിരിയും തന്മയത്വത്തോടെയുള്ള അഭിനയവുമാണ് അജിത്തിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. നരകയറിയ തലയാണ് ഈ 'തല'യുടെ മറ്റൊരു അടയാളം.

Ajith

മോട്ടര്‍ മെക്കാനിക്കായി 1995ല്‍ തുടങ്ങിയ അഭിനയം, സഹനടനായി നടനായി ഇപ്പോള്‍ തമിഴകത്തെ മുടിചൂടാ മന്നനുമായി നില്‍ക്കുന്നു. ആരാധകര്‍ക്ക് തല വെറുമൊരു താരമല്ല, അവരിലൊരാളാണ്. എല്ലാ വര്‍ഷവും അജിത്തിന്റെ പിറന്നാള്‍ അവര്‍ ആഘോഷിക്കാറുണ്ട്. പുതിയ ചിത്രങ്ങളുടെ റിലീസോ മറ്റോ ആവും മിക്കപ്പോഴും. ഇത്തവണ അജിത്തിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ അമരക്കളം ഒരിക്കല്‍ കൂടെ റിലീസ് ചെയ്യുകയാണ് ആരാധകര്‍.

ഫോര്‍മുല വണ്‍ മത്സരത്തില്‍ പങ്കെടുത്ത ഒരേയൊരു ഇന്ത്യന്‍ ചലച്ചിത്രതാരമാണ് അജിത്ത്. ഒരു ഫേസ്ബുക്ക് പേജോ വെബ് സൈറ്റോ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയിലും അജിത്ത് തരംഗമാണ്. മറ്റു നായകന്മാരുമായുള്ള താരതമ്യത്തിനും ഇവിടെ പ്രസക്തിയില്ല. 'തല' തലമാത്രമാണ് ആരാധകര്‍ക്ക്. അജിത്തെന്ന അഭിനേതാവിനെ എന്നതിലുപരി അവര്‍ ആരാധിക്കുന്നത് അജിത്തെന്ന പച്ച മനുഷ്യനെയാണ്.

മെയ് ഒന്നിന് 42 വയസ്സ് തികയുന്ന അജിത്ത് തന്റെ പതിനാല് വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ 54 ചിത്രങ്ങളില്‍ അഭിനയിച്ച് അമ്പത്തിയഞ്ചാമതില്‍ എത്തി നില്‍ക്കുന്നു. മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടിമാരിലൊരാളായ ശാലിനിയാണ് അജിത്തിന്റെ ജീവിത സഖി. അനുഷ്‌ക എന്നാണ് ഇവരുടെ ഏക മകളുടെ പേര്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X