Don't Miss!
- Lifestyle
സുഖസൗകര്യങ്ങളില്‍ വര്‍ധന, സാമ്പത്തിക രംഗത്ത് നേട്ടം; ഇന്നത്തെ രാശിഫലം
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
ശാലിനിയുടെ മാത്രമല്ല ആരാധകരുടേയും സ്വന്തമാണ് അജിത്ത്! തലയുടെ സിനിമാജീവിതം 27ലേക്ക്
തമിഴകത്തിന്റെ സ്വന്തം താരങ്ങളിലരൊളാണ് അജിത്ത്. താരജാഡകളൊന്നുമില്ലാതെ തനിസാധാരണക്കാരനായി ജീവിക്കുന്ന അദ്ദേഹത്തിന്റെ ലാളിത്യത്തെക്കുറിച്ച് വാചാലരായി നിരവധി പേരാണ് എത്തിയത്. സിനിമ സ്വീകരിക്കുന്ന കാര്യത്തിലായാലും മറ്റ് വിഷയങ്ങളിയാലും വ്യത്യസ്തമായ നിലപാടാണ് അദ്ദേഹത്തിന്റേത്. കരിയറിലെ തുടക്കാലത്ത് അത്ര നല്ല അനുഭവങ്ങളായിരുന്നില്ല അജിത്തിനെ കാത്തിരുന്നത്. അഭിനയിക്കാനറിയില്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങളായിരുന്നു പലരും ഉന്നയിച്ചത്.
മമ്മൂട്ടിക്കൊപ്പം ഹോളിവുഡ് ചിത്രം! നിത്യ മേനോനും പിന്തുണച്ചു! തിരിച്ചുവരവിനെക്കുറിച്ച് സംവിധായകന്!
അവസാനനിമിഷം സിനിമയില്‍ നിന്നും താരത്തെ മാറ്റിയ സംഭവങ്ങളും ഉണ്ടായിരുന്നു. 1992 ആഗസ്റ്റ് 2നാണ് അദ്ദേഹം സിനിമയില്‍ അരങ്ങേറിയത്. പ്രേമപുസ്തകം എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു അജിത്ത് തുടക്കം കുറിച്ചത്. ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലായിരുന്നു സംവിധായകന്റെ അപ്രതീക്ഷിത വിയോഗം. പിന്നീട് അദ്ദേഹത്തിന്റെ പിതാവാണ് സിനിമ പൂര്‍ത്തിയാക്കിയത്. ആദ്യ സിനിമ മുതല്‍ത്തന്നെ വിമര്‍ശനങ്ങളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
അവനെ വല്ലാതെ മിസ്സ് ചെയ്യുന്നു! കാമുകന്റെ അകാല വിയോഗത്തില്‍ മനസ്സ് തകര്‍ന്ന് താരപുത്രിയുടെ കുറിപ്പ്
പ്രതിസന്ധികളേയും വിമര്‍ശനങ്ങളേയുമെല്ലാം അവഗണിച്ചാണ് അദ്ദേഹം മുന്നേറിയത്. സിനിമയിലെത്തി 27 വര്‍ഷം പിന്നിട്ടിരിക്കുകയാണ് അദ്ദേഹം. ആരാധകരാവട്ടെ തലയുടെ ഈ നേട്ടം ആഘോഷമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതുവരെയായി 59 സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. 60ാമത്തെ സിനിമയാണ് റിലീസിങ്ങിന് ഒരുങ്ങുന്നത്. ബോണി കപൂര്‍ നിര്‍മ്മിക്കുന്ന നേര്‍കൊണ്ട പാര്‍വൈ തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.

അജിത്തിനെ നായകനാക്കി സിനിമയൊരുക്കുന്ന കാര്യത്തെക്കുറിച്ച് നേരത്തെ ശ്രീദേവി സംസാരിച്ചിരുന്നു. ആ സിനിമ യാഥാര്‍ത്ഥ്യമാവുന്നതിന് മുന്‍പ് അവര്‍ യാത്രയാവുകയായിരുന്നു. ഭാര്യയുടെ സ്വപ്നം സഫലീകരിക്കുന്നതിനായി എത്തുകയായിരുന്നു ബോണി കപൂര്‍. ബോളിവുഡ് ചിത്രമായ പിങ്കിന്റെ റീമേക്കായ നേര്‍കൊണ്ട പാര്‍വൈ ആഗസ്റ്റ് എട്ടിനാണ് തിയേറ്ററുകളിലേക്ക് ത്തെുന്നത്. വിദ്യ ബാലന്, ശ്രദ്ധ ശ്രീനാഥ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.