»   » അന്ന് വേണ്ടെന്ന് വച്ചതെല്ലാം സൂപ്പർ ഹിറ്റുകളായി, അഭിനയിച്ചവര്‍ സൂപ്പര്‍ താരങ്ങളും! നഷ്ടം അജിത്തിനും

അന്ന് വേണ്ടെന്ന് വച്ചതെല്ലാം സൂപ്പർ ഹിറ്റുകളായി, അഭിനയിച്ചവര്‍ സൂപ്പര്‍ താരങ്ങളും! നഷ്ടം അജിത്തിനും

Posted By:
Subscribe to Filmibeat Malayalam
അജിത്ത് വേണ്ടെന്ന് വെച്ച് പിന്നീട് സൂപ്പര്‍ ഹിറ്റായ 10 സിനിമകള്‍ | filmibeat Malayalam

സൂപ്പര്‍ ഹിറ്റുകളായി മാറുന്ന പല ചിത്രങ്ങളും വെള്ളിത്തിരയില്‍ എത്തിയത് അണിയറ പ്രവര്‍ത്തകര്‍ ആദ്യം ആലോചിച്ച നടനെ നായകനാക്കി ആയിരിക്കില്ല. പല കാരണങ്ങള്‍ കൊണ്ടും ഇവര്‍ ഉപേക്ഷിക്കുന്ന ഇത്തരം ചിത്രങ്ങളില്‍ പകരക്കാരായി എത്തുന്നവര്‍ക്ക് അത് കരിയറിലെ ബ്രേക്ക് ആയി മാറുന്നുതും സാധാരണമായ കാഴ്ചകളാണ്.

ഷാരുഖിന്റേയും സല്‍മാന്‍ ഖാന്റേയും നായികയാകാനുള്ള കഴിവ് തനിക്കുണ്ടെന്ന് പ്രിയദര്‍ശന്റെ നായിക!

മലയാളത്തില്‍ മാത്രമല്ല എല്ലാ ഭാഷകളിലും ഇത് സര്‍വ്വ സാധാരണമാണ്. തമിഴത്തിന്റെ തല അജിത് ഇത്തരത്തില്‍ ഉപേക്ഷിച്ച ചിത്രങ്ങള്‍ പിന്നീട് ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റുകളായി മാറിയിട്ടുണ്ട്. ഒന്നും രണ്ടുമല്ല പത്തോളം ചിത്രങ്ങളാണ് ഇത്തരത്തില്‍ അജിത് വേണ്ടെന്ന് വയ്ക്കുകയും പിന്നീട് സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്തതത്.

ഗജനി

സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് ആയി മാറിയ ചിത്രം ആദ്യം തേടി എത്തിയത് അജിത്തിനെയായിരുന്നു. അജിത്തിനെ നായകനാക്കി ദീന എന്ന തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്ത എആര്‍ മുരുകദോസ് രണ്ടാം ചിത്രമായി ഗജനിയിലും നായകനായി കണ്ടിരുന്നത് അജിത്തിനെയായിരുന്നു. എന്നാല്‍ അജിത്തിന്റെ അസൗകര്യത്തേത്തുടര്‍ന്ന് സൂര്യ നായകനാകുകയായിരുന്നു.

നന്ദ

സൂര്യ എന്ന നടന്റെ പിറവി ബാല സംവിധാനം ചെയ്ത നന്ദ എന്ന ചിത്രത്തിലൂടെയായിരുന്നു. എന്നാല്‍ ഈ ചിത്രം അജിത്തിനെ നായകനാക്കി ചിത്രീകരിക്കാന്‍ തീരുമാനിച്ചതായിരുന്നു. പോസ്റ്ററുകള്‍ വരെ പുറത്തിറക്കിയിരുന്നു. വെളിപ്പെടുത്താനാകാത്ത കാരണങ്ങളാല്‍ ചിത്രം നിന്ന് പോയപ്പോഴാണ് സൂര്യ നന്ദയായി എത്തിയത്.

കാക്ക കാക്ക

തമിഴിലെ മികച്ച പോലീസ് സിനിമകളുടെ ലിസ്റ്റ് എടുത്താല്‍ ആദ്യ പത്തില്‍ ഇടം നേടുന്ന സിനിമയാണ് ഗൗതം മേനോന്‍ സംവിധാനം ചെയ്ത കാക്കാ കാക്കാ. ഈ ചിത്രത്തിലേക്ക് ഗൗതം മേനോന്‍ ആദ്യം സമീപിച്ചത് അജിത്തിനെയായിരുന്നു. കഥ കേട്ട് അജിത് നിരസിച്ച് ഈ ചിത്രം സൂര്യയുടെ കരിയറിലെ വലിയ വിജയങ്ങളില്‍ ഒന്നായി.

ധൂള്‍

മാസ് മസാല ചിത്രമായ ധൂളിന്റെ കഥ സംവിധായകന്‍ ധരണി ആദ്യം പറയുന്നത് അജിത്തിനോടായിരുന്നു. അജിത് താല്പര്യക്കുറവ് പ്രകടിപ്പിച്ചതിനേത്തുടര്‍ന്നാണ് വിക്രം നായകനായി എത്തിയത്. ആ വര്‍ഷത്തെ ഏറ്റവും മികച്ച ബോക്‌സ് ഓഫീസ് വിജയങ്ങളില്‍ ഒന്നായി ധൂള്‍ മാറി.

ജെമിനി

അജിത്തിനെ നായകനാക്കി പൂജ വരെ കഴിഞ്ഞ ചിത്രമായിരുന്നു ജെമിനി. എന്നാല്‍ പിന്നീട് ചിത്രവുമായി മുന്നോട്ട് പോകാന്‍ സാധിക്കാതെ വന്നതോടെ സംവിധായകന്‍ ശരണ്‍ വിക്രമിനെ നായകനാക്കി ചിത്രം പുനരാരംഭിച്ചു. സിനിമ സൂപ്പര്‍ ഹിറ്റാവുകയും വിക്രമിനൊപ്പം വില്ലനായി എത്തിയ കലാഭവന്‍ മണിയും ശ്രദ്ധിക്കപ്പെട്ടു.

ഗില്ലി

വിജയ്‌യുടെ കരിയറിലെ ഏറ്റവും മികച്ച മാസ് എന്‍ര്‍ടെയ്‌നറുകളില്‍ ഒന്നാണ് ഗില്ലി. തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായി മാറിയ മഹേഷ് ബാബു ചിത്രത്തിന്റെ റീമേക്കായ ഗില്ലി ആദ്യം എത്തിയത് അജിത്തിലേക്കായി. അജിത് നോ പറഞ്ഞതോടെയാണ് ചിത്രം വിജയ്‌യിലേക്ക് എത്തിയത്.

ലൗ ടുഡേ

അജിത് വേണ്ടെന്ന് വയ്ക്കുകയും വിജയ് പകരക്കാരനായി എത്തുകയും ചെയ്ത ആദ്യ ചിത്രം ലൗ ടുഡേ ആയിരുന്നു. 1997ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റായി മാറി.

ജീന്‍സ്

തമിഴ് സിനിമ ലോകത്തെ മാസ് സംവിധായകനായ ശങ്കറിനൊപ്പം ഒരു ചിത്രത്തില്‍ പോലും പ്രവര്‍ത്തിക്കാന്‍ അജിത്തിന് സാധിച്ചിട്ടില്ല. എന്നാല്‍ അത്തരത്തിലൊരു ഭാഗ്യം തേടിയെത്തിയപ്പോള്‍ അത് അജിത് നിരസിക്കുകയായിരുന്നു. ഐശ്വര്യ റായ് നായികയായി എത്തിയ ജീന്‍സ് ആയിരുന്നു ചിത്രം. പ്രശാന്ത് ആയിരുന്നു അജിത്തിന് പകരം നായകനായത്.

റണ്‍

തമിഴിലെ മാസ് റോഡ് മൂവി എന്ന പട്ടം ഇപ്പോഴും കൈയാളുന്ന ചിത്രമാണ് ലിംഗുസ്വാമി സംവിധാനം ചെയ്ത റണ്‍. മാധവന്‍ നായകനായി എത്തിയ ഈ ചിത്രം മാധവന്‍ കരിയറിലെ ബ്രേക്കായി. ഈ ചിത്രവും ആദ്യം തേടിയെത്തിയത് അജിത്തിനെയായിരുന്നു.

നാന്‍ കടവുള്‍

മലയാളിയായി ആര്യയെ താരമാക്കി മാറ്റിയ സിനിമയായിരുന്നു നാന്‍ കടവുള്‍. അഗോരികളുടെ ജീവിതവുമായി ബന്ധപ്പെട്ട വ്യത്യസ്തമായ പ്രമേയം കൈകാര്യം ചെയ്ത ഈ ബാല ചിത്രവും അജിത്തിനെ തേടി എത്തിയതായിരുന്നു. നന്ദയ്ക്ക് അജിത് നിരസിച്ച രണ്ടാമത്തെ ബാല ചിത്രമായിരുന്നു നാന്‍ കടവുള്‍.

English summary
Ten super hit Tamil movies which dropped Thala Ajith. Those movies become the career break for other actors.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam