പഠനം പാതിവഴിയിലുപേക്ഷിച്ച് മെക്കാനിക്കായി മാറിയ പയ്യന്‍ തെന്നിന്ത്യയിലെ നമ്പര്‍ വണ്‍ താരമായി മാറി!

By Nimisha

പത്താം ക്ലാസ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ബൈക്ക് മെക്കാനിക്കായ പയ്യന്‍ പിന്നീട് തമിഴകത്തെ മുന്‍നിര താരങ്ങളിലൊരാളായി മാറി. തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമായ അജിത്തിന്റെ ജീവിതകഥയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. സൗത്ത് ഇന്ത്യയിലെ തന്നെ സൂപ്പര്‍ താരങ്ങളിലൊരാളായി മാറിയ അജിത്തിന്റെ ജീവിതകഥയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

ചെയ്യുന്ന സിനിമകളിലും കാര്യങ്ങളിലും തന്റേതായ നിലപാട് പ്രകടിപ്പിച്ചാണ് അജിത്ത് മുന്നേറുന്നത്. സൂര്യയും വിജയ് യും വിക്രമും നിറഞ്ഞു നില്‍ക്കുന്നതിനിടയിലുിം പ്രേക്ഷകര്‍ അജിത്തിനെയും ശ്രദ്ധിച്ചിരുന്നുവെങ്കില്‍ അത് താരത്തിന്റെ കഠിനപരിശ്രമത്തിന്റെ ഫലമാണ്. സിനിമയെ വെല്ലുന്ന ജീവിതകഥയായിരുന്നു ഈ താരത്തിന്റേത്.

ദീനയിലെ പേര്

ദീനയിലെ പേര്

ദീന എന്ന സിനിമയിലെ ചെല്ലപ്പേരായ തല എന്ന പേരിലാണ് അജിത്ത് അറിയപ്പെടുന്നത്. തന്റേതായ ഇടം നേടിയെടുത്താണ് അദ്ദേഹം മുന്നേറുന്നത്. തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളിലൊരാള്‍ കൂടിയാണ് അജിത്ത്.

മലയാളത്തിന്റെ മരുമകന്‍

മലയാളത്തിന്റെ മരുമകന്‍

നടനെന്ന നിലയില്‍ മാത്രമല്ല മലയാളികള്‍ അജിത്തിനെ ഇഷ്ടപ്പെടുന്നത്. മലയാളികളുടെ സ്വന്തം താരമായിരുന്ന ശാലിനിയുടെ ഭര്‍ത്താവെന്ന നിലയിലും താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. മലയാളത്തിന്റെ മരുമകനെന്ന വിശേഷണവും അദ്ദേഹത്തിന് സ്വന്തമാണ്.

പരാജയങ്ങളില്‍ തളരാതെ

പരാജയങ്ങളില്‍ തളരാതെ

തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റുവാങ്ങിയപ്പോഴും പതറാതെ മുന്നോട്ടേക്ക് സഞ്ചരിച്ച താരമാണ് തല. അതുകൊണ്ട് തന്നെ അന്തിമവിജയം അദ്ദേഹത്തിനൊപ്പമായിരുന്നു. വിമര്‍ശിച്ചവര്‍ പോലും അദ്ദേഹത്തെ അംഗീകരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിട്ടു

ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിട്ടു

പുതിയ സിനിമ റിലീസിങ്ങിന് തയ്യാറാവുന്നതിനിടയില്‍ ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിട്ട സംഭവവം തമിഴകത്ത് അരങ്ങേറിയിരുന്നു. തന്റെ താരപദവി അനാവശ്യമായി മുതലെടുക്കുന്നുവെന്ന് മനസ്സിലാക്കിയതോടെയാണ് താരം ഇത്തരത്തിലൊരു തീരുമാനമെടുത്തത്.

ആക്ഷന്‍ രംഗങ്ങളോട് അതീവ താല്‍പര്യം

ആക്ഷന്‍ രംഗങ്ങളോട് അതീവ താല്‍പര്യം

ആക്ഷന്‍ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പ്രത്യേക താല്‍പര്യം പ്രകടിപ്പിക്കുന്ന താരമാണ് അജിത്ത്. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ നിര്‍ദേശിച്ചാല്‍ പലപ്പോഴും താരം അതിന് സമ്മതിക്കാറില്ല.

മുന്‍നിര താരങ്ങളിലൊരാളായി മാറി

മുന്‍നിര താരങ്ങളിലൊരാളായി മാറി

തുടക്കത്തിലെ കഷ്ടപ്പാടുകള്‍ മാറ്റിനിര്‍ത്തിക്കഴിഞ്ഞാല്‍ ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളായിരുന്നു അജിത്തിനെ തേടിയെത്തിയത്. മുന്‍നിര താരങ്ങളിലൊരാളായി മാറിയപ്പോഴും പഴയ വിനയം അദ്ദേഹം ഇപ്പോഴും നില നിര്‍ത്തുന്നുണ്ടെന്നുള്ളതാണ് മറ്റൊരു കാര്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X