ശ്രീദേവിക്ക് നല്‍കിയ വാക്ക് പാലിച്ച് തല അജിത്ത്! നടന്റെ അടുത്ത ചിത്രം നിര്‍മ്മിക്കുന്നത് ബോണി കപൂര്‍

By Midhun

നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ തമിഴിലെ സൂപ്പര്‍താരമായ നടനാണ് അജിത്ത് കുമാര്‍. തലയുടെ ചിത്രങ്ങള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് എല്ലാവരും നല്‍കാറുളളത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരമാണ് അദ്ദേഹം. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമേ ചെയ്യാറുളളുവെങ്കിലും അതിനെല്ലാം ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്.

രജനികാന്ത്,വിജയ് എന്നീ താരങ്ങള്‍ക്കു കിട്ടുന്നത്ര സ്വീകാര്യത അജിത്തിന്റെ സിനിമകള്‍ക്കും ലഭിക്കാറുണ്ട്. ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലായിരുന്നു നടി ശ്രീദേവിക്കൊപ്പം അജിത്ത് അഭിനയിച്ചിരുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്തായി ശ്രീദേവിയോട് അജിത്ത് ഉറപ്പിച്ചു പറഞ്ഞൊരു കാര്യമുണ്ടായിരുന്നു. ശ്രീദേവി നമ്മെ വിട്ടുപോയെങ്കിലും അന്ന് കൊടുത്ത വാക്ക് അജിത്ത് ഇപ്പോള്‍ പാലിച്ചിരിക്കുകയാണ്.

ഇംഗ്ലീഷ് വിംഗ്ലീഷ്

ഇംഗ്ലീഷ് വിംഗ്ലീഷ്

ഒരിടവേളയ്ക്കു ശേഷം ശ്രീദേവി ബോളിവുഡില്‍ തിരിച്ചുവരവ് നടത്തിയ ചിത്രമായിരുന്നു ഇംഗ്ലീഷ് വിംഗ്ലീഷ്. ഗൗരി ഷിന്‍ഡേയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെയായിരുന്നു ശ്രീദേവി അവതരിപ്പിച്ചിരുന്നത്. ചിത്രത്തില്‍ അജിത്തും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ഇംഗ്ലീഷ് വിംഗ്ലീഷിനു ശേഷം മോം എന്ന ചിത്രത്തിലും നടി ബോളിവുഡില്‍ അഭിനയിച്ചിരുന്നു.

അജിത്തും ശ്രീദേവിയും

അജിത്തും ശ്രീദേവിയും

ഇംഗ്ലീഷ് വിംഗ്ലീഷിന്റെ തമിഴ് പതിപ്പിലായിരുന്നു ശ്രീദേവിക്കൊപ്പം അജിത്ത് അഭിനയിച്ചിരുന്നത്. ചിത്രത്തില്‍ അതിഥി വേഷത്തിലായിരുന്നു തമിഴകത്തെ സൂപ്പര്‍താരമെത്തിയിരുന്നത്. ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രമായിരുന്നു തമിഴില്‍ അജിത്ത് അവതരിപ്പിച്ചിരുന്നത്. അജിത്തിന്റെ സാന്നിദ്ധ്യം ചിത്രത്തിന് തമിഴിലും മികച്ച സ്വീകാര്യത ലഭിക്കുവാന്‍ കാരണമായിരുന്നു. ബോളിവുഡിനൊപ്പം തമിഴിലും ചിത്രം വലിയ വിജയം നേടിയിരുന്നു. ശ്രീദേവിക്കും അജിത്തിനും പുറമെ പ്രിയാ ആനന്ദ്, ആദില്‍ ഹുസൈന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ഇത്.

ശ്രീദേവിക്ക് നല്‍കിയ വാക്ക്

ശ്രീദേവിക്ക് നല്‍കിയ വാക്ക്

ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലായിരുന്നു തല അജിത്ത് ശ്രീദേവിക്ക് ഒരു
ഉറപ്പ് നല്‍കിയിരുന്നത്. ആ സമയത്ത് നല്‍കിയ വാക്ക് അജിത്ത് ഇപ്പോള്‍ പാലിച്ചിരിക്കുകയാണ്. ശ്രീദേവിയുടെ 55ാം ജന്മദിനമായിരുന്ന ഇന്നലെയായിരുന്നു പുതിയ പ്രഖ്യാപനം വന്നത്. പുതിയ പ്രഖ്യാപനം സിനിമാ പ്രേമികളിലും അജിത്തിന്റെ ആരാധകരിലും ഏറെ സന്തോഷമുണ്ടാക്കിയിരുന്നു.

വാക്ക് പാലിച്ച് അജിത്ത്

വാക്ക് പാലിച്ച് അജിത്ത്

ശ്രീദേവിയുടെ ജന്മദിനത്തിലായിരുന്നു അജിത്തിന്റെ പുതിയ ചിത്രം ബോണി കപൂര്‍ നിര്‍മ്മിക്കുമെന്ന സുപ്രധാന പ്രഖ്യാപനം വന്നത്. വിശ്വാസം എന്ന ചിത്രത്തിനു ശേഷം അജിത്ത് അഭിനയിക്കുന്ന പുതിയ സിനിമയാണ് ശ്രിദേവിയുടെ ഭര്‍ത്താവ് ബോണി കപൂര് നിര്‍മ്മിക്കുക. കോളമിസ്റ്റായ ശ്രീധര്‍പ്പിളളയായിരുന്നു ഈ വിവരം തന്റെ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടത്.

ട്വീറ്റ് കാണൂ

ട്വീറ്റ് കാണൂ

ധീരന്റെ സംവിധായകനൊപ്പം

ധീരന്റെ സംവിധായകനൊപ്പം

വിശ്വാസം എന്ന ചിത്രത്തിനു ശേഷം ധീരന്‍ അധികാരം ഒണ്‍ട്രു എന്ന ചിത്രത്തിന്റെ സംവിധായകനൊപ്പമാണ് അജിത്ത് എത്തുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയവയില്‍ വലിയ വിജയം നേടിയ തമിഴ് ചിത്രങ്ങളിലൊന്നായിരുന്നു തീരന്‍. സുപ്പര്‍താരം കാര്‍ത്തി നായകനായ ചിത്രം വ്യത്യസ്ത പ്രമേയം കൊണ്ടും മികച്ച മേക്കിങ്ങ് കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അജിത്തിനൊപ്പം എച്ച് വിനോദ് ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുളളത്.

ഷൂട്ടിംഗ് ഉടന്‍

ഷൂട്ടിംഗ് ഉടന്‍

ചിയാന്‍ വിക്രമിനു ശേഷമുളള സിനിമയ്ക്കു ശേഷമായിരിക്കും എച്ച് വിനോദ് അജിത്തിനൊപ്പമുളള ചിത്രം ആരംഭിക്കുക. അജിത്തിന്റെ സ്ഥിരം സിനിമകള്‍ പോലെ ഒരു മാസ് എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും ഈ കുട്ടുകെട്ട് ആദ്യമായി ഒന്നിക്കുമ്പോഴും ഉണ്ടാവുക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X