»   » സംവിധായകന്‍റെ നിര്‍ദേശം അവഗണിച്ച അജിത്തിന് കിട്ടിയത് ഒന്നൊന്നരപ്പണി !!

സംവിധായകന്‍റെ നിര്‍ദേശം അവഗണിച്ച അജിത്തിന് കിട്ടിയത് ഒന്നൊന്നരപ്പണി !!

Posted By: Nihara
Subscribe to Filmibeat Malayalam

വീരം, വേതാളം തുടങ്ങിയ സിനിമകള്‍ക്കു ശേഷം അജിത്തും സിരുത്തൈ ശിവയും ഒരുമിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും ഇതിനോടകം തന്നെ വൈറലായിരുന്നു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് അജിത്തിന്‍റെ പുതിയ ചിത്രമായ വിവേഗത്തിന് വേണ്ടി കാത്തിരിക്കുന്നത്.

ആരാധകര്‍ക്ക് തീര്‍ത്തും നിരാശ ഉളവാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വിവേഗത്തിന്റെ ചിത്രീകരണത്തിനിടയില്‍ അജിത്തിന്റെ തോളെല്ലിന് പരിക്കേറ്റു. പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷം താരത്തിന് വിശ്രമം അനുവദിച്ചു. സ്റ്റണ്ട് സീന്‍ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.

ഡ്യൂപ്പില്ലാതെ ആക്ഷന്‍ രംഗങ്ങള്‍, ഹോളിവുഡ് സ്റ്റൈലില്‍ അജിത്ത്, വിവേഗം ടീസര്‍ !!

ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് പറഞ്ഞിട്ട് കേട്ടില്ല

സംഘട്ടന രംഗത്തില്‍ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന സംവിധായകന്റെ നിര്‍ദേശത്തെ താരം പാടേ അവഗണിക്കുകയായിരുന്നു. പൊടുവേ സഹസിക പ്രിയനായ താരം സംഘട്ടന രംഗങ്ങള്‍ സ്വന്തമായി ചെയ്യാന്‍ തയ്യാറാവുകയായിരുന്നു.

57ാമത്തെ ചിത്രം

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട തലയുടെ 57ാമത്തെ ചിത്രമാണ് വിവേഗം. തല 57 എന്നായിരുന്നു ആദ്യം നല്‍കിയ പേര്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഹോളിവുഡ് സ്‌റ്റൈലില്‍ അജിത്

ബോളിവുഡ് താരങ്ങളെപ്പോലെ സിക്‌സ് പാക്കിനോട് അത്ര താല്‍പര്യമില്ല അജിത്തിന്. എന്നാല്‍ പുതിയ ചിത്രത്തിന് വേണ്ടി വന്‍ മേക്കോവറാണ് താരം നടത്തിയത്. ഹോളിവുഡ് ചിത്രങ്ങലെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ചിത്രങ്ങളാണ് പുറത്തു വരുന്നത്.

ഡ്യൂപ്പില്ലാതെ സാഹസിക രംഗങ്ങള്‍ മനോഹരമാക്കി

സാഹസിക രംഗങ്ങളില്‍ പലപ്പോഴും ഡ്യൂപ്പിനെ ഉപയോഗിച്ചാണ് പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ തന്‍രെ ചിത്രത്തിന് വേണ്ടി ഡ്യൂപ്പിനെ ഉപയോഗിക്കാന്‍ അജിത്ത് സമ്മതതിച്ചില്ലെന്ന് മാത്രമല്ല അതി സാഹസികമായ രംഗങ്ങള്‍പ്പോലും വളരെ കൂളായി ചെയ്തു. സ്റ്റണ്ട് മാസ്റ്ററെപ്പോലും വി,സ്മയപ്പെടുത്തിയ പ്രകടടനമാണ് താരം കാഴ്ച വെച്ചത്.

രാജ്യാന്തര ചാരന്റെ വേഷത്തില്‍ തല

വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു രാജ്യാന്തര ചാരനായി അജിത് വേഷമിടുന്നത്. ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കാജല്‍ അഗര്‍വാളും അക്ഷരഹസനുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

ഷൂട്ടിങ്ങിനിടയില്‍ പരിക്ക്

വിവേഗത്തിന്‍റെ ചിത്രീകരണത്തിനിടയില്‍ അജിത്തിന് പരിക്കേറ്റുവെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. താരത്തിന്‍റെ തോളിനാണ് പരിക്കേറ്റിട്ടുള്ളത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം താരത്തിന് വിശ്രമം അനുവദിച്ചു.

സംവിധായകന്‍റെ നിര്‍ദേശത്തെ അവഗണിച്ചു

സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനായി ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ താരം ഇത് നിരസിക്കുകയായിരുന്നു. താരത്തിന്‍റെ സാഹസികതയെക്കുറിച്ച് ഇതിനോടകം തന്നെ ആരാധകര്‍ക്ക് അറിയാവുന്നതുമാണ്.

വാര്‍ത്ത പുറത്തു വിടരുതെന്ന് നിര്‍ദേശിച്ചു

പരുക്ക് സംബന്ധിച്ച വാര്‍ത്ത പുറത്തു വിടരുതെന്ന് താരം നിര്‍ദേശിച്ചിരുന്നുവെങ്കിലും ചിത്രത്തിന്‍റെ യൂണിറ്റില്‍ നിന്നു തന്നെയാണ് സംഭവം പുറത്തുവന്നിട്ടുള്ളത്. തല ആരാധകര്‍ എന്തായാലും വിവേഗത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും.

English summary
Ajith getting injured during Vivegam shoot.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam