ശാലിനിയെ അമ്പരപ്പിച്ച് അജിത്തിന്‍റെ സര്‍പ്രൈസ്! ഭാര്യയ്ക്ക് തല നല്‍കിയ വിശിഷ്ടസമ്മാനം ഇതാണ്!

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരദമ്പതികളാണ് അജിത്തും ശാലിനിയും. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് മുന്‍നിരയിലേക്ക് എത്തിയ താരമായിരുന്നു ശാലിനി. വിവാഹത്തോടെ അഭിനയത്തോട് ബൈ പറയുകയായിരുന്നു താരം. താരത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് ഇന്നും ആരാധകര്‍ ചോദിക്കാറുണ്ട്. അനൗഷ്‌കയുടേയും അദ്വൈകിന്റേയും കാര്യങ്ങളുമൊക്കെയായി ആകെ തിരക്കിലാണ് ശാലിനി. സിനിമയില്‍ സജീവമല്ലെങ്കിലും പൊതുപരിപാടികളിലും മറ്റുമായി ഈ താരത്തെ കാണാറുമുണ്ട്. നിമിഷനേരം കൊണ്ടാണ് താരകുടുംബത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറാറുള്ളത്.

തമിഴകത്തിന്റെ പ്രിയപ്പെട്ട താരമായ തലയെയാണ് ശാലിനി വിവാഹം ചെയ്തത്. കുഞ്ചാക്കോ ബോബനെയായിരിക്കും താരം വിവാഹം ചെയ്യുകയെന്ന തരത്തിലുള്ള ഗോസിപ്പുകളായിരുന്നു ഒരുകാലത്ത് പ്രചരിച്ചിരുന്നത്. ഓണ്‍സ്‌ക്രീനിലെ കെമിസ്ട്രി ഇരുവരും ജീവിതത്തിലും പകര്‍ത്തുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ അജിത്തുമായുള്ള ശാലിനിയുടെ പ്രണയത്തില്‍ ഹംസമായത് ചാക്കോച്ചനായിരുന്നു. ഇവരുടെ ബന്ധത്തെക്കുറിച്ച് താരത്തിന് നേരത്തെ അറിയാമായിരുന്നു. വിവാഹത്തിലും സജീവമായി പങ്കെടുത്തിരുന്നു. അടുത്തിടെയായിരുന്നു ശാലിനി 40ാം പിറന്നാള്‍ ആഘോഷിച്ചത്. ഇത്തവണത്തെ പിറന്നാളിന് വ്യത്യസ്തമായ സമ്മാനമായിരുന്നു അജിത്ത് നല്‍കിയത്.

അജിത്തിന്റെ സര്‍പ്രൈസ്

40ാമത്തെ പിറന്നാളിന് ഭാര്യയ്ക്ക് അജിത്ത് എന്ത് സമ്മാനമാണ് നല്‍കുന്നതെന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. അജിത്തും ശാലിനിയും ഒരുമിച്ചുള്ള മനോഹരനിമിഷത്തിന്റെ ചിത്രങ്ങളുമായാണ് ആരാധകരെത്തിയത്. ചെന്നൈയുള്‍പ്പടെ നിരവധി സ്ഥലങ്ങളിലായിരുന്നു ഇവരുടെ ചിത്രങ്ങളും ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. തലയുടെ ആരാധകര്‍ ശാലിനിയുടെ പിറന്നാള്‍ ഗംഭീരമായാണ് കൊണ്ടാടിയത്. ഇതിനിടയിലാണ് ഭാര്യയ്ക്കായി തല നല്‍കിയ സര്‍പ്രൈസിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പുറത്തുവന്നത്.

പ്രത്യേക വിരുന്ന്

ചെന്നൈയിലെ ലീലാ പാലസില്‍ ശാലിനിക്കായി അജിത്ത് പ്രത്യേക വിരുന്നൊരുക്കിയിരുന്നു. ബീച്ചിനഭിമുഖമായുള്ള ഹോട്ടലുകളോട് ശാലിനിക്ക് പ്രത്യേക താല്‍പര്യമാണ്. ഇതേക്കുറിച്ചറിയാവുന്ന അജിത്താവട്ടെ ഒരു കോട്ടേജ് തന്നെ ബുക്ക് ചെയ്യുകയായിരുന്നു.കുട്ടിക്കാലം മുതലുള്ള ശാലിനിയുടെ ചിത്രങ്ങളും മനോഹരമായ നിമിഷങ്ങളുമൊക്കെ അദ്ദേഹം പുനരാവിഷ്‌ക്കരിച്ചിരുന്നു. ഇതൊക്കെ കണ്ടപ്പോള്‍ ശാലിനി അതീവ സന്തോഷവതിയായിരുന്നു. എന്നാല്‍ അതിനിടയിലാണ് മറ്റൊരു വലിയ സന്തോഷം താരത്തിന് ലഭിച്ചത്.

സര്‍പ്രൈസിനെക്കുറിച്ച് പറഞ്ഞില്ല

ഡിന്നറിന് പോവുന്നതിനെക്കുറിച്ച് പറഞ്ഞുവെങ്കിലും ശാലിനിയുടെ അടുത്ത സുഹൃത്തുക്കളും പരിപാടിയിലേക്കായി എത്തുന്നുണ്ടെന്ന കാര്യത്തെക്കുറിച്ച് അജിത്ത് വിട്ടുപറഞ്ഞിരുന്നില്ല. കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കളെക്കൂടി കണ്ടതോടെയാണ് ശാലിനി അമ്പരന്നത്. ഇതുംകൂടിയായപ്പോള്‍ ശാലിനിയുടെ സന്തോഷം ഇരട്ടിക്കുകയായിരുന്നു. താരപദവില്ലാതെ സാധാരണക്കാനായി ഇടപഴകുന്ന അജിത്ത് കുടുംബത്തിന് പ്രത്യേക പരിഗണനയാണ് നല്‍കുന്നത്.

അമര്‍ക്കളത്തിനിടയില്‍

അമര്‍ക്കളമെന്ന ചിത്രത്തിനിടയില്‍ വെച്ചായിരുന്നു ശാലിനിയും അജിത്തും പ്രണയത്തിലാവുന്നത്. സ്‌ക്രീനില്‍ മാത്രമല്ല ആ പ്രണയം ജീവിതത്തിലേക്കും പകര്‍ത്താനായി ഇരുവരും തീരുമാനിക്കുകയായിരുന്നു. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു. 2000ലായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തോടെ ശാലിനി അഭിനയം അവസാനിപ്പിക്കുകയായിരുന്നു. മികച്ച അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും താരം സ്വീകരിച്ചിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X