അജിത്തിന് താൽപര്യം ബിരിയാണി ഉണ്ടാക്കാൻ!! സൂര്യയുടെ കാലം കഴിഞ്ഞു, വിവാദ പരാമർശവുമായി നടൻ

തമിഴ് താരങ്ങളാണ് അജിത്ത്, സൂര്യ എന്നിവരെ കുറിച്ച് തെലുങ്ക് താരം ബബ്ലൂ പൃഥ്വിരാജ് നടത്തിയ പ്രസ്താവന വിവാദമാകുന്നു.ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരങ്ങളെ കുറിച്ചുള്ള വിവാദ പ്രസ്താവന. അജിത്തിന്റെ അർപ്പണ ബോധത്തെ കുറിച്ച് പറയുകയാണെങ്കിൽ വട്ട പൂജ്യമാണ്. അദ്ദേഹത്തിന് അഭിനയിക്കണം എന്ന് ഒട്ടും ആഗ്രഹമില്ല. അതുപോലെ സിനിമയിലെ താരപരിവേഷമൊക്കെ വെറും യാഥൃശ്ചികമായി വന്നതാണെന്നും ബബ്ലൂ പൃഥ്വിരാജ് പറഞ്ഞു.

ajith-surya

അജിത്തിന് സ്വന്തം തൊഴിലിനോട് യാതൊരു വിധത്തിലുളള ശ്രദ്ധയുമില്ല. കൂടാതെ സിനിമാഭിനയത്തെക്കാലും അദ്ദേഹത്തിന് താൽപര്യ ബിരിയാണി ഉണ്ടാക്കുന്നതിനോടാണെന്നും താരം വിമർശിക്കുന്നു. അജിത്തിനെ കുറിച്ചു മാത്രമല്ല കോളിവുഡ് സൂപ്പർ താരം സൂര്യയെ കുറിച്ചും വളരെ മോശമായ രീതിയിലായിരുന്നു ഇദ്ദേഹം പ്രതികരിച്ചത്.

സൂര്യ വളരെ മോശമായ വ്യക്തിയാണെന്ന് ബബ്ലൂ പറഞ്ഞു. താരത്തിന്റെ സിനിമയിലെ കാലം കഴിഞ്ഞുവെന്നും സ്വാർത്ഥനായ വ്യക്തിയാണ് സൂര്യയെന്നും ഇയാൾ അഭിമുഖത്തിൽ പറയുന്നു. എന്തായാലും ബബ്ലൂ പൃഥ്വിരാജിന്റെ അഭിമുഖത്തിലെ വിവാദ പരാമർശങ്ങൾക്ക് നേര രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. കോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളാണ് തലയും സൂര്യയും. തങ്ങളുടെ പ്രിയ താരങ്ങളെ കുറിച്ചുള്ള ‌ മോശമായ പരാമർശം ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X