»   » സംഗതിയൊക്കെ കലക്കി, റെക്കോര്‍ഡുമിട്ടു! പക്ഷെ, അജിത് നിരാശയിലാണ്... വിവേകത്തിനെന്ത് പറ്റി?

സംഗതിയൊക്കെ കലക്കി, റെക്കോര്‍ഡുമിട്ടു! പക്ഷെ, അജിത് നിരാശയിലാണ്... വിവേകത്തിനെന്ത് പറ്റി?

Posted By: Karthi
Subscribe to Filmibeat Malayalam

രണ്ട് വര്‍ഷത്തിന് ശേഷം തിയറ്ററിലെത്തിയ അജിത് ചിത്രമായിരുന്നു വിവേകം. അജിത്തിനെ നായകനാക്കി ഒരുക്കിയ രണ്ട് ചിത്രങ്ങളും നൂറ് കോടി ക്ലബ്ബില്‍ എത്തിച്ച ശിവ എന്ന സംവിധായകനെ വിശ്വസിച്ചായിരുന്നു അജിത് വിവേകത്തിന് സമ്മതം മൂളിയത്. 

പ്രഭാസിനൊപ്പം മോഹന്‍ലാല്‍ ഇല്ല, സാഹോയില്‍ പ്രഭാസിനൊപ്പം ഈ മലയാളി താരം...

ആരാധകര്‍ മമ്മൂട്ടിയെ കൈവിട്ടോ, പുള്ളിക്കാരന്‍ സ്റ്റാറാ ട്രെയിലറിന് സംഭവിച്ചതെന്ത്?

വീരം, വേതാളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശിവ അജിത്തിനെ നായകനാക്കി ഒരുക്കിയ ചിത്രമായിരുന്നു ഇത്. ചിത്രം ഇതുവരെയുള്ള അജിത്ത് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി മികച്ച കളക്ഷന്‍ നേടിയ ചിത്രമായി മാറി. നിരവധി റെക്കോര്‍ഡുകളും ചിത്രം സ്വന്തമാക്കി. എങ്കിലും ഇതുകൊണ്ടൊന്നും അജിത് സന്തോഷവാനല്ലെന്നാണ് റിപ്പോര്‍ട്ട്.

ആദ്യവാരം നൂറ് കോടി

നൂറ് കോടി പിന്നിടുന്ന ആറാമത്തെ അജിത് ചിത്രമാണ് വിവേകം. ആദ്യവാരം 100 കോടി പിന്നിടുന്ന ആദ്യ അജിത് ചിത്രം കൂടെയാണ് വിവേകം. നാല് ദിവസം കൊണ്ടാണ് ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയത്.

നിലനില്‍ക്കുന്ന നഷ്ട സാധ്യത

ചിത്രം നൂറ് കോടി പിന്നിട്ടെങ്കിലും ചിത്രം ലാഭത്തിലായിട്ടില്ല. 125 കോടി മുതല്‍ മുടക്കിലാണ് ചിത്രം പുറത്തിറക്കിയത്. വന്‍ ബജറ്റിലെത്തിയ ചിത്രത്തിന് ആദ്യ മൂന്ന് ദിവസത്തിന് ശേഷം കളക്ഷനില്‍ സ്ഥിരത പുലര്‍ത്താന്‍ സാധിച്ചിട്ടില്ല.

അജിത് നിരാശയില്‍

ഒരു വര്‍ഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. അജിത് എന്ന താരത്തെ വ്യക്തമായി ഉപയോഗിച്ച ചിത്രമാണ് വിവേകം. എന്നാല്‍ ശക്തമായ ഒരു കഥയുടെ ഭാവമായിരുന്നു ചിത്രത്തേക്കുറിച്ച് പ്രധാനമായും ഉയര്‍ന്ന വിമര്‍ശനം.

പ്രശ്‌നങ്ങളില്ല

ശിവ എന്ന സംവിധായകനെ പൂര്‍ണമായും വിശ്വസിച്ചെങ്കിലും അജിത്ത് പ്രതീക്ഷിച്ചത്ര വിജയം നേടാന്‍ ചിത്രത്തിന് സാധിച്ചില്ല. എന്നാലും ഇക്കാര്യത്തില്‍ അജിത്തും ശിവയും തമ്മില്‍ വ്യക്തമായ ധാരണ ഉണ്ടെന്നും അവര്‍ തമ്മില്‍ പ്രശ്‌നങ്ങളില്ലെന്നുമാണ് റിപ്പോര്‍ട്ട്.

അജിത്തിന്റെ നിര്‍ദ്ദേശം

വിവേകത്തില്‍ എന്തെല്ലാം തെറ്റുകളാണോ സംഭവിച്ചിട്ടുള്ളത് അവയെല്ലാം അടുത്ത ചിത്രത്തില്‍ പരിഹരിക്കണമെന്ന് അജിത് ശിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. വിവേകം റിലീസ് ചെയ്തതിന് പിന്നാലെ അടുത്ത അജിത് ചിത്രവും ശിവ സംവിധാനം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അജിത്തിന്റെ അടുത്ത ചിത്രം

അജിത്തിന്റെ അടുത്ത ചിത്രവും ശിവ സംവിധാനം ചെയ്യുമെന്നായിരുന്ന റിപ്പോര്‍ട്ടുകളെങ്കിലും അടുത്ത ചിത്രം മറ്റൊരും സംവിധായകനൊപ്പം ഒരുക്കാനാണ് അജിത്തിന്റെ തീരുമാനം. അജിത്തിന്റെ അറുപതാമത് ചിത്രമായിരിക്കും ശിവ സംവിധാനം ചെയ്യുക.

കരിയറിലെ വന്‍ നേട്ടം

സാമ്പത്തികമായി ചിത്രം വിജയമാകുമോ പരാജയമാകുമോ എന്ന സ്ഥിതി വിശേഷം നിലനില്‍ക്കുന്നുണ്ടെങ്കിലും ചിത്രം റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും അജിത് ചിത്രങ്ങള്‍ക്ക് ലഭിക്കാവുന്ന ഏക്കാലത്തേയും മികച്ച ഓപ്പണിംഗ് സ്വന്തമാക്കാന്‍ വിവേകത്തിന് സാധിച്ചിരുന്നു.

English summary
Ajith is disappointed with Vivegam's response. Ajith will do his next movie with another director.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam