»   » ആരാധകരുടെ സ്‌നേഹം ഇത്തിരി കൂടി പോയി! പൊതുജനങ്ങളോട് മാപ്പ് പറഞ്ഞ് അജിത്ത്!!!

ആരാധകരുടെ സ്‌നേഹം ഇത്തിരി കൂടി പോയി! പൊതുജനങ്ങളോട് മാപ്പ് പറഞ്ഞ് അജിത്ത്!!!

By: Teresa John
Subscribe to Filmibeat Malayalam

തമിഴില്‍ നടന്‍ അജിത്തിനോട് എല്ലാവര്‍ക്കും പ്രത്യേക സ്‌നേഹമാണ്. അതിനാല്‍ തന്നെ അവരെ തല എന്നായിരുന്നു വിളിക്കുന്നതും. അതിനിടെ താരം എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഒരു മാപ്പ് അപേക്ഷ നടത്തിയിരിക്കുകയാണ്. ആരാധകരുടെ അസഹിഷ്ണുതയാണ് താരത്തെ കൊണ്ട് പൊതുജനങ്ങളോട് മാപ്പ് പറയിപ്പിക്കേണ്ടതായി വന്നത്.

മേക്ക് ഓവര്‍ കൊണ്ട് ഞെട്ടിച്ച് മലയാളത്തിന്റെ പ്രിയ നടി! ആരെങ്കിലും വിശ്വസിക്കുമോ ഇതൊരു നടിയാണെന്ന്?

അജിത്ത് നായകനായി അഭിനയിക്കുന്ന പുതിയ സിനിമയാണ് വിവേകം. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ഇരിക്കുന്ന സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാല്‍ സിനിമയുടെ ട്രെയിലര്‍ മോശമാണെന്ന തരത്തില്‍ സിനിമാ നിരൂപകരടക്കമുള്ള ആളുകള്‍ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ സിനിമയെ മോശമായി പറഞ്ഞവര്‍ക്കെതിരെ ആരാധകരുടെ കടന്നാക്രമണമായിരുന്നു പിന്നീട് നടന്നിരുന്നത്.

ajith

അജിത്തിന്റെ സിനിമയെ വിമര്‍ശിച്ചവര്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ശക്തമായ ആക്രമണം നടത്തുകയായിരുന്നു. ഇതോടെ എല്ലാവരും ക്ഷമിക്കണമെന്ന് അപേക്ഷയുമായി എത്തിയിരിക്കുയാണ്. സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്തതിനാല്‍ അജിത്ത് വക്കീല്‍ വഴി പ്രസ്തവന പുറത്തിറക്കുകയായിരുന്നു.

ഗായത്രി സുരേഷ് കമ്മ്യൂണിസ്റ്റുകാരി ആയാല്‍ എങ്ങനെ ഉണ്ടാവും? പുതിയ സിനിമയിലെ ഗ്രീഷ്മ ഇങ്ങനെയാണ്!!

തന്റെ കക്ഷിയുടെ പേര് ഉപയോഗിച്ച് ചിലര്‍ പല വിഷയങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ എന്റെ കക്ഷിക്ക് അറിവില്ലാത്ത കാര്യമായിരുന്നു സംഭവിച്ചിരുന്നത്. പല വ്യക്തികള്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ ആക്രമണം ഉണ്ടായാതായി മനസിലാക്കുന്നു. അതിനാല്‍ അവരെ കണ്ടുപിടിക്കേണ്ടതും ശക്തമായ നടപടി എടുക്കേണ്ടതും അത്യാവശ്യമാണ്. നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് എന്റെ കക്ഷി മാപ്പ് ചോദിക്കുന്നു എന്നുമായിരുന്നു പ്രസ്താവനയിലൂടെ പറഞ്ഞിരുന്നത്.

English summary
Ajith issues an unconditional apology
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam