അജിത്തിന് പുകഴ്ത്തി പറയുന്നത് ഇഷ്ടമല്ല: ഗൗതം മേനോന്‍
മറ്റ് നടന്മാരില്‍ നിന്നും തമിഴ് നടന്‍ അജിത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. വളരെ വിരളമായി മാത്രമേ അജിത്ത് അഭിമുഖങ്ങള്‍ നല്‍കാറുള്ളൂ. ഇരുപത്തി മൂന്ന് വര്‍ഷത്തെ അഭിനയ ജീവിതത്തിനിടെ തല അജിത്ത് കുമാര്‍ നല്‍കിയ അഭിമുഖങ്ങള്‍ വരിലിലെണ്ണാവുന്ന അത്രയും മാത്രമേ ഉണ്ടാകുകയുള്ളൂ. പുരസ്‌കാര നിശയിലോ, സിനിമാ പ്രമോഷന്‍ പരിപാടികളിലോ അജത്ത് പങ്കെടുക്കാറില്ല.
സിനിമ പ്രമോട്ട് ചെയ്യേണ്ടെ എന്ന് ചോദിച്ചാല്‍, പ്രേക്ഷകര്‍ക്ക് വെറും വാക്ക് നല്‍കാന്‍ തനിക്ക് താത്പര്യമില്ലെന്നാണ് അജിത്തിന്റെ മറുപടി. സമ്മര്‍ദ്ദങ്ങളില്ലാതെ പ്രേക്ഷകര്‍ സിനിമ കാണട്ടെ, പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടെങ്കില്‍ അവര്‍ പോയിരുന്നു കാണും. അതില്‍ തന്റെ വെറും വാക്കിന്റെ ആവശ്യമില്ലെന്നാണ് അജിത്ത് പറയുക. പക്ഷെ അജിത്ത് സിനിമകള്‍ക്ക് അദ്ദേഹത്തിന്റെ സമ്മതത്തോടെ അല്ലാതെ തന്നെ പ്രചാരണം ലഭിക്കാറുണ്ട്.

തന്നെ ആരും പുകഴ്ത്തി പാടുന്നതും അജിത്തിന് ഇഷ്ടമല്ല. അക്കാര്യം അടുത്തിടെ ഒരു അഭിമുഖത്തില്‍ ഗൗതം വാസുദേവ് മേനോനാണ് പറഞ്ഞത്. അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ എന്നൈ അറിന്താല്‍ സംവിധാനം ചെയ്യുന്നത് ഗൗതം മേനോന്‍ ആണല്ലോ.
അജിത്ത് സാറിന് അദ്ദേഹത്തെ പുകഴ്ത്തി പറയുന്നത് ഇഷ്ടമല്ല. പക്ഷെ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യുന്നത് വളരെ എളുപ്പമായിരുന്നു. ഒരു സംവിധായകന് അതാണ് പ്രധാനം. ഞാന്‍ മനസ്സില്‍ വിചാരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കി അത് അത്‌പോലെ തന്നെ അദ്ദേഹം നമുക്ക് സ്‌ക്രീനില്‍ നല്‍കും. എനിക്ക് മാത്രമല്ല ആ സുഖകരമായ അന്തരീക്ഷം അനുഭവപ്പെട്ടത്. സെറ്റിലെ എല്ലാവര്‍ക്കും ഇതേ അഭിപ്രായമാണെന്ന് ഗൗതം പറഞ്ഞു.
സെറ്റില്‍ എല്ലാവരോടും കുശലാന്വേഷണം നടത്തിയിട്ടേ അദ്ദേഹം സംവിധായകന്റെ അടുത്ത് വരൂ. അത് വളരെ നല്ലൊരു കാര്യമാണ്. തങ്ങള്‍ ഒരു സൗഹൃദത്തിന് വേണ്ടിയാണ് പ്രവൃത്തിക്കുന്നതെന്ന മൂഡ് ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിന്റെ ഈ പെരുമാറ്റം ഏറെ സഹായിച്ചു. ആരും പേടിച്ച് വിറച്ചല്ല ജോലി ചെയ്തത്. അതേ സമയം എല്ലാവിധ ബഹമാനവും ഉണ്ടായിരുന്നു. അജിത്ത് സര്‍ ശരിക്കും വിസ്മയിപ്പിച്ചു- ഗൗതം പറയുന്നു.


Click it and Unblock the Notifications