വീരം വിജയ്ക്കാന്‍ അജിത്ത് തല മൊട്ടയടിച്ചു
തമിഴകത്തിന്റെ തല എന്നാണ് അജിത്ത് കുമാറിനെ വിശേഷിപ്പിക്കുന്നത്. പേരിലെ തലയില്‍ അജിത്തെന്നും പരീക്ഷണം നടത്താറുണ്ട്. മങ്കാത്ത എന്ന ചിത്രത്തില്‍ നരച്ച തലമുടിയുമായെത്തിയപ്പോള്‍ യുവാക്കള്‍ക്ക് അതായിരുന്നു പുതിയ ട്രെന്റ്. യുവാക്കള്‍ക്ക് മാത്രമല്ല തല നരച്ചുതുടങ്ങിയ മധ്യവയസ്‌ക്കര്‍ക്ക് അജിത്തിന്റെ സ്റ്റൈല്‍ ആശ്വാസമായി.
ഇപ്പോഴിതാ അജിത്ത് തലയില്‍ മറ്റൊരു പരീക്ഷണം നടത്തിയിരിക്കുകയാണ്. തല മൊട്ടയടിച്ചു. ഇത് പക്ഷെ സ്റ്റൈലല്ല. ഇറങ്ങാന്‍ പോകുന്ന പുതിയ ചിത്രമായ വീരത്തിന്റെ വിജയത്തിന് വേണ്ടി തിരുമലയില്‍ നേര്‍ച്ച നടത്തിയതിന്റെ ഭാഗമായാണ് അജിത്ത് തല മൊട്ടയടിച്ചത്.

അജിത്ത് മാത്രമല്ല സംവിധായകന്‍ സിരുതൈ ശിവവും മൊട്ടയടിച്ചിട്ടുണ്ട്. ഇരുവരും തിരുമല വെങ്കിടേശ്വര സ്വാമിക്ക് നേര്‍ച്ച നല്‍കിവന്നതിന് ശേഷം എടുത്ത ചിത്രം സോഷ്യല്‍ നെറ്റ് വര്‍ക്കസൈറ്റില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. അജിത്തിന്റെ പുതിയ സ്റ്റൈലിന് ആരാധകര്‍ ഒരുപാട് ലൈക്കിയട്ടുണ്ട്.
അടുത്തിടെ തന്റെ പുതിയ ചിത്രത്തിന് വേണ്ടി വിക്രമും സമാനമായ നേര്‍ച്ച നടത്തിയിരുന്നു. ശങ്കര്‍ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രമായ ഐ യ്ക്ക് വേണ്ടിയായിരുന്നു. എന്തായാലും മുടികൊഴിച്ചിലിന്റെ ഈ കാലത്ത് അജിത്തിന്റെ പുതിയ സ്റ്റൈലും യുവാക്കള്‍ക്ക് ട്രെന്റായിരിക്കും.
തമന്നയാണ് വീരത്തില്‍ അജിത്തിന്റെ നായികയായെത്തുന്നത്. ജനുവരി പത്തിന് പൊങ്കാല്‍ പ്രമാണിച്ച് തിയേറ്ററിലെത്തുന്ന വീരത്തോട് മത്സരിക്കുന്നത് വിജയ് യും മോഹന്‍ലാലും ഒന്നിക്കുന്ന ജില്ലയാണ്. ജില്ലയും വീരവും തമ്മിലുള്ള യുദ്ധം ഇനി കാത്തിരുന്ന് തന്നെ കാണാം.


Click it and Unblock the Notifications











