»   » ഐബിഎന്‍ ലൈവ് സിനിമാ അവാര്‍ഡ്, മികച്ച നടന്‍ അജിത്ത്

ഐബിഎന്‍ ലൈവ് സിനിമാ അവാര്‍ഡ്, മികച്ച നടന്‍ അജിത്ത്

Posted By:
Subscribe to Filmibeat Malayalam

ഐബിഎന്‍ സിനിമാ അവാര്‍ഡില്‍ മികച്ച നടനായി അജിത്തിനെ തെരഞ്ഞെടുത്തു. ഗൗതം മേനോന്‍ സംവിധാനം ചെയ്ത യെന്നൈ അറിന്താല്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അജിത്തിനെ മികച്ച നടനായി തെരഞ്ഞെടുത്തത്. നീണ്ട നാളത്തെ ഓണ്‍ലൈന്‍ വോട്ടെടുപ്പിനൊടുവിലാണ് അവാര്‍ഡിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. 46.88 ശതമാനം വോട്ടുകള്‍ നേടിയാണ് അജിത്ത് മികച്ച നടനുള്ള ഐബിഎന്‍ അവാര്‍ഡ് സ്വന്തമാക്കിയത്.

പത്തേമാരി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മമ്മൂട്ടിക്കാണ് രണ്ടാം സ്ഥാനം. 42.88 ശതമാനം വോട്ടുകളാണ് മമ്മൂട്ടിക്ക് ലഭിച്ചത്. ഒരു പ്രാവാസിയുടെ അമ്പത് വര്‍ഷത്തെ ഹൃദയസ്പര്‍ശിയായ കഥ പറഞ്ഞ പത്തേമാരി സംവിധാനം ചെയ്തത് സലിം അഹമ്മദായിരുന്നു. ബോക്‌സ് ഓഫീസിലും ചിത്രം മികച്ച വിജയം നേടി. പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്.

ajith

എസ് എസ് രാജമൗലിയുടെ ബാഹുബലിയിലെ പ്രഭാസായിരുന്നു മൂന്നാം സ്ഥാനത്ത് എത്തിയത്. 4.1 ശതമാനം വോട്ടാണ് പ്രഭാസിന് ലഭിച്ചത്. എന്ന് നിന്റെ അഭിനയത്തിലൂടെ പൃഥ്വിരാജ് നാലാം സ്ഥാനത്തായിരുന്നു. 2.27 ശതമാനം വോട്ടായിരുന്നു പൃഥ്വിരാജിന് ലഭിച്ചത്.

ശങ്കറിന്റെ ഐ എന്ന ചിത്രത്തിലൂടെ വിക്രത്തിന് ലഭിച്ചത് 1.46 ശതമാനം വോട്ടായിരുന്നു. കമല ഹാസന് 1.14 വോട്ടും ലഭിച്ചു. ഒകെ കണ്‍മണി എന്ന ചിത്രത്തിലൂടെ ദുല്‍ഖറിന് ലഭിച്ചത് 0.87 ശതമാനം വോട്ടായിരുന്നു.

English summary
IBNLive Movie Awards, Ajith Kumar wins Best Actor for 'Yennai Arindhaal'.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam