സെറ്റിലിരുന്ന് അജിത്ത് നടി ഹീരയ്ക്ക് വേണ്ടി പ്രണയലേഖനമെഴുതി, ഒടുവില്‍ അമ്മയുടെ പേടി ബന്ധം തകര്‍ത്തു

മലയാളികളുടെ പ്രിയങ്കരിയായ നടി ശാലിനിയെ സ്വന്തമാക്കിയ നടനാണ് അജിത് കുമാര്‍. തമിഴിലെ തല എന്നറിയപ്പെടുന്ന നടന്‍ ഹിറ്റ് സിനിമകളുമായി സൂപ്പര്‍താര പദവിയിലാണ്. സിനിമയ്ക്ക് അപ്പുറം ബൈക്ക് റേസിങ്ങിലും കാര്‍ റേസിങ്ങിലും ഷൂട്ടിങ് തുടങ്ങി പല മേഖലകളിലും കഴിവ് തെളിയിച്ച നടന്‍ ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്.

ശാലിനിയും ആയിട്ടുള്ള അജിത്തിന്റെ പ്രണയം ഒരു സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ആരംഭിക്കുന്നത്. എന്നാല്‍ അതിനു മുന്‍പ് നടന്‍ തെന്നിന്ത്യയിലെ ഒരു പ്രമുഖ നടിയുമായി പ്രണയത്തിലായിരുന്നു. ഇതിനെ കുറിച്ച് അധികമാരും ചര്‍ച്ച ചെയ്യാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ajith-kumar

തമിഴിലെ റൊമാന്റിക് ഹീറോയായി തൊണ്ണൂറുകളിലാണ് അജിത്ത് സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമായത്. പിന്നീട് ആക്ഷന്‍ സിനിമകളും സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലേക്ക് മാറിയതുമൊക്കെ നടന്റെ കരിയറില്‍ വന്ന വലിയ മാറ്റങ്ങളില്‍ ഒന്നാണ്. അക്കാലത്ത് മുന്‍നിര നടിമാരില്‍ ഒരാളായ ഹീരയും ആയിട്ടുള്ള അജിത്തിന്റെ ബന്ധം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു.

കോളിവുഡില്‍ ഏറ്റവും കൂടുതല്‍ സെന്‍സേഷനായ ബന്ധങ്ങളില്‍ ഒന്നായിട്ടാണ് അജിത് -ഹീര പ്രണയം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്. ശാലിനിയുമായി വിവാഹം കഴിക്കുന്നതിന് ഏറെ മുന്‍പാണ് നടി ഹീര രാജഗോപാലും അജിത്തും ഇഷ്ടത്തിലാവുന്നത്. ഇരുവരും ഒരുമിച്ച് ആദ്യമായി അഭിനയിച്ച കാതല്‍ കോട്ടൈ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരങ്ങള്‍ പ്രണയത്തിലാവുന്നത്.

സിനിമയുടെ ചിത്രീകരണം നടക്കുന്ന സെറ്റില്‍വെച്ച് അജിത് ഹീരയ്ക്കുള്ള പ്രണയലേഖനങ്ങള്‍ എഴുതിയിരുന്നതായിട്ടും കഥകള്‍ ഉണ്ട്. അങ്ങനെ അജിത്ത് എഴുതിയ പ്രണയലേഖനത്തിലൊന്ന് താന്‍ വായിച്ചിട്ടുണ്ടെന്നാണ് മാധ്യമപ്രവര്‍ത്തകനും സിനിമ നിരൂപകനുമായ ബെയില്‍വാന്‍ രംഗനാഥന്‍ പറഞ്ഞത്.

ajith-kumar

ഇങ്ങനൊരു പ്രണയത്തിലകപ്പെട്ടാല്‍ വളരെ ചെറുപ്പത്തില്‍ തന്നെ മകളുടെ കരിയറിനെ ബാധിക്കുമെന്ന് കരുതി ഹീരയുടെ അമ്മ അവരുടെ വിവാഹത്തിന് എതിരായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും വേര്‍പിരിഞ്ഞതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ലെങ്കിലും ഹീരയുടെ പെരുമാറ്റത്തില്‍ അജിത്ത് സന്തുഷ്ടനല്ലായിരുന്നു എന്നും അതാണ് ബന്ധം അവസാനിക്കാന്‍ കാരണമെന്നും പറയപ്പെടുന്നു.

ഹീരയുമായിട്ടുള്ള ബന്ധം അവസാനിച്ചതിന് ശേഷമാണ് അജിത്ത് നടി ശാലിനിയെ വിവാഹം കഴിക്കുന്നത്. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നതിനിടെ അബദ്ധത്തില്‍ അജിത്തിന്റെ അടുത്ത് നിന്ന് കത്തി കൊണ്ട് ശാലിനിയ്ക്ക് മുറിവേറ്റിരുന്നു. ആ സഹതാപമാണ് അവരെ പ്രണയത്തിലെത്തിച്ചത്. 2000 ത്തില്‍ വിവാഹിതരായ താരങ്ങള്‍ ഇപ്പോള്‍ രണ്ട് മക്കളുടെ കൂടെ ജീവിക്കുകയാണ്.

അജിത്തിനെ വിവാഹം കഴിച്ചതോടെ അഭിനയം വേണ്ടെന്ന് തീരുമാനിച്ച ശാലിനി പിന്നീട് സിനിമ ഉപേക്ഷിക്കുകയായിരുന്നു. നിലവില്‍ മക്കളുടെയും ഭര്‍ത്താവിന്റെയും കാര്യം നോക്കുന്ന കുടുംബിനിയായി ജീവിക്കുകയാണ് നടി.

Read more about: ajith kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X