»   » 'കുട്ടിത്തല'യ്ക്ക് ആശംസയുമായി സോഷ്യല്‍ മീഡിയ, ആദ്വിക്കിനിത് രണ്ടാം പിറന്നാള്‍

'കുട്ടിത്തല'യ്ക്ക് ആശംസയുമായി സോഷ്യല്‍ മീഡിയ, ആദ്വിക്കിനിത് രണ്ടാം പിറന്നാള്‍

Posted By: Nihara
Subscribe to Filmibeat Malayalam

തമിഴ് സൂപ്പര്‍താരം തല അജിത്തിന്റെ ഇളയപുത്രന്‍ ആദിക്കിന്റെ രണ്ടാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ സന്ദേശ പ്രവാഹമാണ്. ആരാധകര്‍ സ്‌നേഹപൂര്‍വ്വം കുട്ടിത്തല എന്നു വിളിക്കുന്ന ആദ്വിക്കിന്റെ രണ്ടാം പിറന്നാളാണ് താരദമ്പതികള്‍ ആഘോഷിച്ചത്.

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ 2000ലാണ് അജിത്തും ശാലിനിയും വിവാഹിതരായത്. ഒന്‍പതു വയസ്സുകാരിയായ അനൗഷ്‌ക ഇവരുടെ മൂത്ത പുത്രിയാണ്. തമിഴകത്തിന്റെ ആക്ഷന്‍ ഹീറോയായ അജിത്തിന്റെ പുതിയ ചിത്രമായ വിവേകം റിലീസിങ്ങിന് തയ്യാറെടുക്കുകയാണ്.

Ajith

ചിത്രത്തെക്കുറിച്ച് അനൗണ്‍സ് ചെയ്തതു മുതല്‍ തല ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ശാലിനിയോടും അജിത്തിനോടുമുള്ള ഇഷ്ടം ആരാധകര്‍ സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രകടിപ്പിക്കാറുള്ളത് കുട്ടിത്തലയ്ക്ക് ആശംസകളുമായി നിരവധി പോസ്റ്റുകളാണ് വന്നിട്ടുള്ളത്.

English summary
Ajith Kumar and his wife Shalini were blessed with their second child, a boy Aadvik on March 2, 2015. Today, the toddler celebrates his second birthday and Ajith fans can't stop gushing over the adorable kid and showering him with their warm wishes and blessings.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam