»   » രാശിയില്ലാത്ത വിക്രമിനെ സൂപ്പര്‍സ്റ്റാര്‍ ആക്കിയത് അജിത്ത്, എങ്ങനെയെന്നോ...?

രാശിയില്ലാത്ത വിക്രമിനെ സൂപ്പര്‍സ്റ്റാര്‍ ആക്കിയത് അജിത്ത്, എങ്ങനെയെന്നോ...?

Posted By: Rohini
Subscribe to Filmibeat Malayalam

ഇന്ന് തമിഴകത്ത് ഏറ്റവും പ്രോമിസിങ് ആയിട്ടുള്ള നടന്മാരില്‍ ഒരാളാണ് വിക്രം. കമല്‍ ഹസന്‍ കഴിഞ്ഞാല്‍ കഥാപാത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണം നടത്തുകയും, അതിന് വേണ്ടി കഷ്ടപ്പെടുകയും ചെയ്യുന്ന ഏക നടന്‍. പക്ഷെ ഇന്നത്തെ വിക്രമിന് ഒരു കഴിഞ്ഞ കാലമുണ്ട്.

ഒമ്പത് വര്‍ഷക്കാലം മൂന്നോളം ഭാഷകളില്‍ അഭിനയിച്ചെങ്കിലും ക്ലച്ച് പിടിയ്ക്കാതെ നടക്കുകയായിരുന്നു വിക്രം. സിനിമാ ഭാഷയില്‍ പറഞ്ഞാല്‍ രാശിയില്ലാത്ത നടനായി വിക്രം തഴയപ്പെട്ട സമയം. അവിടെ നിന്ന് ഈ നിലയില്‍ വിക്രമിനെത്താനുള്ള ആദ്യ വാതില്‍ തുറന്നത് അജിത്ത് കാരണമാണ്.

രാശിയില്ലാത്ത വിക്രമിനെ സൂപ്പര്‍സ്റ്റാര്‍ ആക്കിയത് അജിത്ത്, എങ്ങനെയെന്നോ...?

ബാലു മഹേന്ദ്രയുടെ അസിസ്റ്റന്റായിരുന്നു ബാല ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു. സേതു എന്ന് പേരിട്ടിരുന്ന ചിത്രത്തില്‍ അന്ന് തിളങ്ങി നില്‍ക്കുന്ന അജിത്തിനെയാണ് നായകനായി കണ്ടത്. എന്നാല്‍ അജിത്ത് ആ ചിത്രത്തില്‍ ചില കാരണത്താല്‍ അഭിനയിച്ചില്ല.

രാശിയില്ലാത്ത വിക്രമിനെ സൂപ്പര്‍സ്റ്റാര്‍ ആക്കിയത് അജിത്ത്, എങ്ങനെയെന്നോ...?

ഒരു നവാഗത സംവിധായകന്റെ ചിത്രത്തില്‍ നിന്ന് അജിത്ത് പിന്മാറിയതോടെ പിന്നെയാര് എന്ന ചോദ്യമായി. അങ്ങനെയാണ് ആ ചിത്രത്തിലേക്ക് രാശിയില്ലെന്ന് സിനിമാ ലോകം പറഞ്ഞ വിക്രമിന്റെ എന്‍ട്രി.

രാശിയില്ലാത്ത വിക്രമിനെ സൂപ്പര്‍സ്റ്റാര്‍ ആക്കിയത് അജിത്ത്, എങ്ങനെയെന്നോ...?

തുടക്കം മുതല്‍ കഠിന പ്രയത്‌നിയായിരുന്നു വിക്രം. സേതു എന്ന് പേരിട്ട ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി വിക്രം മുടി വെട്ടി, നഖം നീട്ടി, തടി കുറച്ചു.. വിക്രം - ബാല കൂട്ടുകെട്ടില്‍ ആദ്യ ചിത്രം പൂര്‍ത്തിയാക്കി

രാശിയില്ലാത്ത വിക്രമിനെ സൂപ്പര്‍സ്റ്റാര്‍ ആക്കിയത് അജിത്ത്, എങ്ങനെയെന്നോ...?

എന്നാല്‍ ഒന്നര വര്‍ഷക്കാലം ആരും ആ ചിത്രത്തെ തിരിഞ്ഞു നോക്കിയില്ല. മൂന്നാംകിട മാര്‍ക്കറ്റുപോലും ഇല്ലാതെ വിക്രമിന്റെയും നവാഗത സംവിധായകന്‍ ബാലയുടെയും സിനിമ എങ്ങും എത്താതെ പോകും എന്ന് കരുതി

രാശിയില്ലാത്ത വിക്രമിനെ സൂപ്പര്‍സ്റ്റാര്‍ ആക്കിയത് അജിത്ത്, എങ്ങനെയെന്നോ...?

ഒടുവില്‍ ഒരു നൂണ്‍ ഷോ കളിച്ചുകൊടുക്കാന്‍ മദ്രാസിലെ ഒരു തിയേറ്റര്‍ സമ്മതിച്ചു. പിന്നെ എല്ലാം ചരിത്രമാണ്. ഒരു ആഴ്ചയില്‍ ആറ് തിയേറ്ററുകള്‍ക്ക് കൊടുത്ത ചിത്രം, പിന്നീട് 160 തിയേറ്ററുകളില്‍ 30 വാരം തകര്‍ത്തോടി. അങ്ങനെ പകരക്കാരനില്ലാത്ത നടനായി വിക്രമും, മികച്ച സംവിധായകനായി ബാലയും മാറി

English summary
Ajith made Vikram as Superstar in South India

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam