അജിത്തിന്റെ മുന്നറിയിപ്പ് ഏറ്റു! റിലീസിന് മുന്‍പേ മികച്ച നേട്ടവുമായി നേര്‍കൊണ്ട പാര്‍വൈ!

തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരങ്ങളിലൊരാളായ അജിത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിശ്വാസത്തിന് പിന്നാലെയായി അടുത്ത സിനിമയുമായി എത്തുകയാണ് അദ്ദേഹം. എച്ച് വിനോദ് സംവിധാനം ചെയ്ത നേര്‍കൊണ്ട പാര്‍വൈയുമായാണ് താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ബോളിവുഡിലെ മികച്ച സിനിമകളിലൊന്നായ പിങ്കിന്റെ റീമേക്കുമായാണ് ഇവരെത്തുന്നത്. വിദ്യ ബാലനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. റിലീസിന് മുന്‍പ് മികച്ച നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സിനിമ.

പിങ്കിന് ലഭിച്ച പോലുള്ള സ്വീകാര്യത

പിങ്കിന് ലഭിച്ച പോലുള്ള സ്വീകാര്യത

വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് അജിത്ത് ഓരോ തവണയും എത്താറുള്ളത്. പ്രമേയത്തിലെ വ്യത്യസ്തതയാണ് എന്നും അദ്ദേഹത്തെ പിടിച്ചുനിര്‍ത്തുന്നത്. വിശ്വാസത്തിന് ശേഷം നേര്‍കൊണ്ട പാര്‍വൈയുമായാണ് താരമെത്തുന്നത്. ആഗസ്റ്റ് എട്ടിനാണ് സിനിമ റിലീസ് ചെയ്യുന്നത്. പിങ്കിന്റെ തമിഴ് റീമേക്ക് എങ്ങനെയായിരിക്കുമെന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു ആരാധകര്‍ ചോദിച്ചത്. മികച്ച സന്ദേശവുമായുള്ള സിനിമയുമായാണ് തല ഇത്തവണ എത്തുന്നത്. ബോളിവുഡ് സിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചവര്‍ നേര്‍കൊണ്ട പാര്‍വൈയേയും ഏറ്റെടുക്കുമെന്നുള്ള പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.

പ്രീ റിലീസിലൂടെ മികച്ച ലാഭം

പ്രീ റിലീസിലൂടെ മികച്ച ലാഭം

അജിത്തിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് ആദ്യം പറഞ്ഞത് ശ്രീദേവിയായിരുന്നു. അദ്ദേഹത്തെ നായകനാക്കി സിനിമയൊരുക്കാനും അവര്‍ ആവശ്യപ്പെട്ടിരുന്നു. നിര്‍മ്മാതാവ് കൂടിയായ ബോണി കപൂര്‍ ഭാര്യയുടെ ഈ ആവശ്യം അംഗീകരിച്ചിരുന്നു. ആ സ്വപ്‌നം സഫലമാക്കുന്നതിനിടയിലാണ് ശ്രീദേവി യാത്രയായത്. ഭാര്യയുടെ ആ ആഗ്രഹം സഫലീകരിച്ചിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. പ്രീ റിലീസിലൂടെ മികച്ച നേട്ടമാണ് ചിത്രം സ്വന്തമാക്കിയതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

 കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

74 കോടി രൂപ മുതല്‍മുടക്കിലാണ് നേര്‍കൊണ്ട പാര്‍വൈ ഒരുക്കിയത്. ഇതിനകം തന്നെ 120.5 കോടിയാണ് ചിത്രം പ്രീ റിലീസിലൂടെ സ്വന്തമാക്കിയതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. തമിഴ്‌നാട് റൈറ്റിലൂടെ 48 കോടിയാണ് സിനിമ നേടിയത്. കേരള റൈറ്റിന് 1 കോടിയും കര്‍ണ്ണാടക റൈറ്റിലൂടെ 2 കോടിയും ലഭിച്ചിരുന്നു. 28 കോടിയാണ് സാറ്റലൈറ്റ് റൈറ്റിലൂടെ സ്വന്തമായത്. ഹിന്ദി റൈറ്റിലൂടെ 14 കോടിയും ചിത്രത്തിന് ലഭിച്ചിരുന്നു. ബോണി കപൂറാണ് ചിത്രം നിര്‍മ്മിച്ചത്. ഇതാദ്യമായാണ് അദ്ദേഹം തമിഴിലേക്ക് എത്തിയത്.

താരങ്ങളും കാത്തിരിക്കുകയാണ്

താരങ്ങളും കാത്തിരിക്കുകയാണ്

ആരാധകര്‍ മാത്രമല്ല താരങ്ങളും നേര്‍കൊണ്ട പാര്‍വൈ കാണാനായി കാത്തിരിക്കുകയാണ്. അജിത്തിന് പുറമേ വിദ്യ ബാലനും ശ്രദ്ധ ശ്രീനാഥുമൊക്കെ ചിത്രത്തില്‍ സുപ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. പ്രീ റിലീസിന് ശേഷം മികച്ച പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കന്നഡ താരമായ അക്ഷര ഗൗഡയും അജിത്തിനെക്കുറിച്ച് വാചാലയായി എത്തിയിട്ടുണ്ട്.

പുതിയ തുടക്കം

പുതിയ തുടക്കം

അജിത്തിന്റെ കരിയറിലെ പുതിയ തുടക്കത്തിനായിരിക്കും സിനിമ നയിക്കുകയെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു. ഇഷ്യൂ ബേസ്ഡ് ചിത്രവുമായി എത്താനുള്ള താല്‍പര്യമെടുത്ത താരത്തിനെ അഭിനന്ദിച്ച് ആരാധകരും താരങ്ങളും എത്തിയിരുന്നു. കരിയറിലെ പ്രധാന നേട്ടങ്ങളിലൊന്നായി ഇത് മാറുമെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.

 ബോണി കപൂറിന്റെ നിര്‍മ്മാണം

ബോണി കപൂറിന്റെ നിര്‍മ്മാണം

തമിഴ് സിനിമയിലേക്ക് തിരിച്ച് വരണമെന്ന തരത്തിലുള്ള ആഗ്രഹം ശ്രീദേവി പ്രകടിപ്പിച്ചിരുന്നു. ആ മോഹം സഫലമാവുന്നതിന് മുന്‍പാണ് താരം യാത്രയായത്. ഭാര്യയുടെ ആഗ്രഹം യാഥാര്‍ത്ഥ്യമാക്കാനായി തീരുമാനിക്കുകയായിരുന്നു ബോണി കപൂര്‍. അജിത്തിനോട് സംസാരിച്ചതിന് പിന്നാലെയായാണ് സിനിമയെക്കുറിച്ച് തീരുമാനമായത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X