റിലീസിന് മുന്‍പ് അജിത്ത് ചിത്രത്തിന് 200 കോടി, രജനീകാന്തിനും വിജയ്ക്കും പിന്നാലെ പുതിയ നേട്ടം

By Midhun Raj

തമിഴ് സൂപ്പര്‍താരങ്ങളില്‍ കൂടുതല്‍ ആരാധകരുളള നടന്മാരില്‍ ഒരാളാണ് തല അജിത്ത്. രജനീകാന്ത്, വിജയ് തുടങ്ങിയവര്‍ക്കൊപ്പം തന്നെ നിരവധി ആരാധകരാണ് അജിത്തിന് തമിഴിലുളളത്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രമാണ് അജിത്ത് ചെയ്യാറുളളത്. എന്നാല്‍ പ്രഖ്യാപന വേളമുതല്‍ നലിയ ആകാംക്ഷകളോടെയാണ് നടന്‌റെ സിനിമകള്‍ക്കായി എല്ലാവരും കാത്തിരിക്കാറുളളത്. വിശ്വാസം, നേര്‍കൊണ്ട പാര്‍വൈ തുടങ്ങിയ സിനിമകളാണ് സൂപ്പര്‍താരത്തിന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. രണ്ട് സിനിമകളും തിയ്യേറ്ററുകളില്‍ ഹിറ്റായി മാറി.

ഗ്ലാമറസ് ലുക്കില്‍ തിളങ്ങി നിധി അഗര്‍വാള്‍, ചിത്രങ്ങള്‍ കാണാം

വിശ്വാസം 200 കോടി ക്ലബില്‍ ഇടംപിടിച്ചപ്പോള്‍ നേര്‍കൊണ്ട പാര്‍വൈയും ബോക്‌സോഫീസ് കളക്ഷനില്‍ നേട്ടമുണ്ടാക്കി. മാസ് എന്റര്‍ടെയ്‌നര്‍ ചിത്രങ്ങളാണ് അജിത്തിന്‌റെതായി പുറത്തിറങ്ങാറുളളത്. അതേസമയം വലിമൈ ആണ് തമിഴ് സൂപ്പര്‍താരത്തിന്‌റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. ഏറെ നാളുകളായി അജിത്ത് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

നേര്‍കൊണ്ട പാര്‍വൈ ഒരുക്കിയ എച്ച് വിനോദ്

നേര്‍കൊണ്ട പാര്‍വൈ ഒരുക്കിയ എച്ച് വിനോദ് തന്നെയാണ് വലിമൈയും സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായാണ് അജിത്ത് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. അന്തരിച്ച നടി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. അജിത്തിനാപ്പം ഹുമ ഖുറേഷി, തെലുങ്ക് താരം കാര്‍ത്തികേയ, യോഗി ബാബു, അച്യുത് കുമാര്‍, സുമിത്ര ഉള്‍പ്പെടെയുളള താരങ്ങളാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

വലിമൈ സിനിമയെ സംബന്ധിച്ച് വന്ന

വലിമൈ സിനിമയെ സംബന്ധിച്ച് വന്ന പുതിയൊരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. റിലീസിന് മുന്‍പ് ചിത്രം 200 കോടി ക്ലബില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. പ്രീ റിലീസ് ബിസിനസിലൂടെയാണ് അജിത്ത് ചിത്രം ഈ നേട്ടത്തിലെത്തിയത്. വലിമൈയുടെ പോസ്റ്ററുകളോ ലൊക്കേഷന്‍ ചിത്രങ്ങളോ ഒന്നും ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിട്ടില്ല.

വലിമൈയ്ക്ക് മുന്‍പ് രജനീകാന്ത് ചിത്രം 2.0,

വലിമൈയ്ക്ക് മുന്‍പ് രജനീകാന്ത് ചിത്രം 2.0, ദളപതി വിജയ് ചിത്രം ബിഗില്‍ തുടങ്ങിയവയും പ്രീ റിലീസ് ബിസിനസിലൂടെ 200 കോടിയിലധികം നേടിയിരുന്നു. യന്തിരന്റെ രണ്ടാം ഭാഗമായ 2.0 370 കോടിയും, ബിഗില്‍ 220 കോടിയുമാണ് നേടിയത്. അതേസമയം ഐപിഎസ് ഉദ്യോഗസ്ഥന്‍ ഈശ്വരമൂര്‍ത്തി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അജിത്ത് അവതരിപ്പിക്കുന്നത്.

Recommended Video

List Of 10 Highest Paid South Indian Actors 2021 | FilmiBeat Malayalam
സീ സ്റ്റുഡിയോസുമായി ചേര്‍ന്നാണ് ബോണി കപൂര്‍

സീ സ്റ്റുഡിയോസുമായി ചേര്‍ന്നാണ് ബോണി കപൂര്‍ സിനിമ നിര്‍മ്മിക്കുന്നത്. അജിത്തിന്‌റെ മുന്‍ചിത്രമായ നേര്‍കൊണ്ട പാര്‍വൈയും നിര്‍മ്മിച്ചത് ബോണി കപൂറാണ്. യുവന്‍ ശങ്കര്‍ രാജ ഇത്തവണ തല ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നു. അജിത്ത് ചിത്രത്തില്‍ ഉണ്ടാവാറുളള എല്ലാ മാസ് ഘടകങ്ങളും ഉള്‍പ്പെടുത്തിയാണ് വലിമൈ ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയുടെ മാസ്റ്റര്‍ പോലെ അജിത്ത് തിയ്യേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാനാണ് സാധ്യത. ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ അജിത്തിന്‌റെ ഗെറ്റപ്പ് കാണാനും കാത്തിരിക്കുകയാണ് ആരാധകര്‍.

More from Filmibeat

Read more about: ajith അജിത്ത്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X