ഇരട്ട വേഷമോ, ആള്‍മാറാട്ടമോ? ആരാധകര്‍ക്ക് ഇരട്ടി മധുരമായി വിശ്വാസം ഫസ്റ്റ്‌ലുക്ക്!
വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തല അജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് വിശ്വാസം. വേതാളം, വിവേഗം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തുടര്‍ച്ചായി മൂന്നാം തവണയും അജിത്-ശിവ കൂട്ടുകെട്ട് ഒന്നിക്കുകയാണ്. ഒരു ഗ്രാമീണ പശ്ചത്താലത്തിലുള്ള കുടുംബ കഥ പറയുന്ന ചിത്രമായിരുന്ന വീരം. പിന്നീടിറങ്ങിയ രണ്ട് ചിത്രങ്ങളും ഗ്രാമീണ അന്തരീക്ഷത്തില്‍ നിന്നും അകന്ന് നില്‍ക്കുന്നതായിരുന്നു. എന്നാല്‍ നാലാം വിശ്വാസം ഗ്രാമീണ അന്തരീക്ഷത്തിലുള്ള ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് ഇറങ്ങിയിരിക്കുകയാണ്. അജിത്ത് രണ്ട് ഗെറ്റപ്പുകളിലാണ് ചിത്രത്തിലെത്തുന്നതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സുചന. ഒന്ന് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ സ്റ്റൈലിലും മറ്റൊന്ന് സാധാരണ ലുക്കിലുമാണ്. രണ്ടിലും താടിയും മുകളിലേക്ക് പിരിച്ച മീശയും കൂളിംഗ് ഗ്ലാസും ഉണ്ട്.

വീരം മുതലുള്ള അജിത് ചിത്രങ്ങളില്‍ അദ്ദേഹം സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്. വിശ്വാസത്തില്‍ അജിത് സാധാരണ ലുക്കില്‍ എത്തുന്നു എന്നായിരുന്നു പ്രാഥമീക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രണ്ട് ലുക്കിലും ചിത്രത്തില്‍ അജിത് പ്രത്യക്ഷപ്പെടുന്നു. അജിത്തിന്റേത് ഇരട്ട കഥാപാത്രമാണോ അതോ രണ്ട് വ്യത്യസ്ത ലുക്കില്‍ പ്രത്യക്ഷപ്പെടുന്നതാണോ എന്ന ആകാംഷയിലാണ് ആരാധകര്‍.
രചനയും ശിവ നിര്‍വഹിക്കുന്ന ചിത്രത്തില്‍ നയന്‍താരയാണ് അജിതിന്റെ നായിക. 2017 നവംബറിലാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2018 മെയ് മാസം ചിത്രീകരണം ആരംഭിച്ച വിശ്വാസം നിര്‍മിക്കുന്നത് വിവേഗത്തിന്റെ നിര്‍മാതാക്കളായ സത്യജ്യോതി ഫിലിംസാണ്. ഹാസ്യതാരം വിവേകും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നു. പൊങ്കല്‍ റിലീസായി 2019 ജനുവരി 14ന് ചിത്രം തിയറ്ററിലെത്തും.


Click it and Unblock the Notifications











