»   » കേരളത്തില്‍ ഗംഭീര റിലീസിന് ഒരുങ്ങി വിവേഗം!!! ഫാന്‍സ് ഷോകളും തയാര്‍???

കേരളത്തില്‍ ഗംഭീര റിലീസിന് ഒരുങ്ങി വിവേഗം!!! ഫാന്‍സ് ഷോകളും തയാര്‍???

Posted By: Karthi
Subscribe to Filmibeat Malayalam

ആരാധകര്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന അജിത്ത് ചിത്രമാണ് വിവേഗം. സ്‌പൈ ത്രില്ലറായി ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തേക്കുറിച്ച് ആരാധതകര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഏറെ പ്രതീക്ഷകളാണുള്ളത്. വീരം, വേതാളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിവേഗം.

ഓഗസ്റ്റ് പത്തിന് ചിത്രം ലോകവ്യാപകമായി തിയറ്ററിലെത്തും. ഇതേ ദിവസം തന്നെ കേരളത്തിലും റിലീസിനെത്തുന്നത്തുന്ന ചിത്രത്തിനായി തിയറ്ററുകളും തയാറെടുത്തു കഴിഞ്ഞു. തല ആരാധകര്‍ക്കുള്ള ഫാന്‍ ഷോകളുടെ പാസുകളും ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു.

കേരളത്തിലേക്ക് റെക്കോര്‍ഡ് തുകയ്ക്ക്

റെക്കോര്‍ഡ് തുകയ്ക്കാണ് വിവേഗത്തിന്റെ കേരളത്തിലെ വിതരാണാവകാശം ടോമിച്ചന്‍ മുളകുപാടം സ്വന്തമാക്കിയത്. 10 കോടി രൂപയാണ് ഇതിനായി പുലിമുരുകന്റെ നിര്‍മാതാവ് ചെലവഴിച്ചത്. 13 കോടി രൂപ മുടക്കി സ്വന്തമാക്കിയ ബാഹുബലിയാണ് നിലവില്‍ വിതരണാവകാശത്തിലെ റെക്കോര്‍ഡ് തുക.

തിയറ്ററുകള്‍ റെഡി

ഉയര്‍ന്ന തുകയ്ക്ക് വിതരണവാവകാശം സ്വന്തമാക്കിയ ടോമിച്ചന്‍ മുളകുപാടം വൈഡ് റിലീസാണ് പദ്ധതിയിടുന്നത്. 250 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ഫാന്‍സ് ഷോകളും തയാറായി കഴിഞ്ഞു. രാവിലെ ആറ് മണി മുതല്‍ ഫാന്‍സ് ഷോ ആരംഭിക്കും.

120 കോടി മുതല്‍ മുടക്ക്

തമിഴില്‍ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന അജിത് ചിത്രമാണ് വിവേഗം. 120 കോടിയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്. വിവിദ രാജ്യങ്ങളിലായി വ്യാപിച്ച ഷൂട്ടിംഗായിരുന്നു ചിത്രത്തിന്റെ ബജറ്റ് ഉയരാന്‍ കാരണം. ചിത്രത്തിലെ അഭിനേതാക്കളും ടെക്നീഷ്യന്മാരും അധികവും വിദേശികളാണ്.

വില്ലനായി വിവേക് ഓബ്‌റോയ്

ബോളിവുഡ് താരം വിവേക് ഓബ്‌റോയ് ആണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ആദ്യമായിട്ടല്ല വിവേക് ഒബ്റോയ് വില്ലന്‍ വേഷം ചെയ്യുന്നത്. ക്രിഷ് ത്രിയിലെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് ശേഷം വില്ലനായി എത്തുന്ന ചിത്രമാണ് വിവേഗം.

റോ ഏജന്റായി അജിത്ത്

റോ ഏജന്റിന്റെ വേഷത്തിലാണ് അജിത് ചിത്രത്തിലെത്തുന്നത്. റൊമാനിയ, അല്‍ബേനിയ, ബള്‍ഗേറിയ, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളില്‍ ചിത്രീകരിച്ച വിവേഗം നിര്‍മിക്കുന്നത് സത്യ ജ്യോതി ഫിലിംസാണ്. കാജല്‍ അഗര്‍വാള്‍ നായികയാകുന്ന ചിത്രത്തില്‍ കമല്‍ഹാസന്റെ ഇളയമകള്‍ അക്ഷര ഹാസനും പ്രധാന വേഷത്തിലെത്തുന്നു.

ഡ്യൂപ്പില്ലാത്ത ബൈക്ക് സ്റ്റണ്ടിംഗ്

വിദേശ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ ആസൂത്രണം ചെയ്ത രംഗങ്ങള്‍ അജിത്ത് ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ച് തീര്‍ത്തത്. പലയിടത്തും പൂജ്യത്തിനടുത്തുള്ള താപനിലയിലായിരുന്നു ഷൂട്ടിംഗ്. രാത്രിയുടെ സ്വഭാവം കിട്ടുന്നതിനായി കുറഞ്ഞ വെളിച്ചത്തിലായിരുന്നു ചിത്രീകരണം. മഞ്ഞ് വീഴ്ചയേത്തുടര്‍ന്ന് തെന്നിത്തെറിച്ച് കിടന്ന റോഡിസെ അജിത്തിന്റെ പ്രകടനം അതിയശയിപ്പിക്കുന്നതായിരുന്നു.

English summary
Ajith movie Vivegam get ready for wide release in Kerala. Movie will be released in 250 screens and the fans show will be starts from morning six.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X