'നയൻതാരയുടെ ശാപം'; അജിത്തിനെയും ആരാധകരെയും വലച്ച് പുതിയ പ്രശ്നം; സംഭവമിങ്ങനെ

തമിഴകത്തെ സൂപ്പർസ്റ്റാറായ അജിത്തിനുള്ള ആരാധക വൃന്ദം ചെറുതല്ല. അജിത്ത് ചിത്രത്തിന്റെ പ്രഖ്യാപനവും റിലീസുമെല്ലാം ആരാധകർ ആഘോഷമാക്കാറുണ്ട്. തമിഴ് സിനിമാ വ്യവസായത്തിൽ അജിത്തിന്റെ സിനിമകൾ വലിയ സാമ്പത്തിക സാന്നിധ്യവുമാണ്. എന്നാൽ സൂപ്പർതാര ആഘോഷങ്ങളുടെ ഭാ​ഗമാകാതെ സിനിമ കഴിഞ്ഞാൽ തന്റെ സ്വകാര്യ ജീവിതത്തിലേക്ക് ശ്രദ്ധ കൊടുക്കാനാണ് അജിത്ത് താൽപര്യപ്പെടുന്നത്. സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ അജിത്തിനെ കാണാറില്ല.

പൊതുവേദികളിൽ നിന്നും പരമാവധി മാറി നിൽക്കുന്ന അജിത്ത് പലപ്പോഴും സിനിമാ ലോകത്ത് ചർച്ചയാകാറുണ്ട്. തുനിവ് ആണ് നടന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. അജിത്തിന്റെ അടുത്ത പ്രൊജക്ട് സംബന്ധിച്ച് കഴിഞ്ഞ കുറേ മാസങ്ങളായി ചർച്ച നടക്കുകയാണ്. എകെ 62 ന്റെ ഔദ്യോ​ഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. എന്നാൽ ഇതുവരെയും ചിത്രം മുന്നോട്ട് നീങ്ങിയിട്ടില്ല.

Ajith

സംവിധാന സ്ഥാനത്ത് ആദ്യം തീരുമാനിച്ചത് വിഘ്നേശ് ശിവനെയാണ്. ഇദ്ദേഹത്തിന് പകരം മ​ഗിഴ് തിരുമേനിയെ കൊണ്ടു വന്നു. എന്നിട്ടും പുരോ​ഗതിയില്ല. ഷൂട്ടിം​ഗ് തുടങ്ങിയിട്ട് പോലുമില്ലെന്നത് ആരാധകരെ ആശങ്കപ്പെടുത്തുന്നു. ഇതേക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലും ജേർണലിസ്റ്റ് ചെയ്യാറു ബാലു. എകെ 62 ഉപേക്ഷിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ചെയ്യാറു ബാലു പറയുന്നു.

വിഘ്നേശ് ശിവന് പകരം മ​ഗിഴ് തിരുമേനിയെ സംവിധാന സ്ഥാനത്തേക്ക് കൊണ്ട് വന്നെങ്കിലും സിനിമ മുന്നോട്ട് നീങ്ങിയിട്ടില്ല. കഥയുടെ ചർച്ചകൾ കാര്യമായി നടന്നു. അജിത്തിന് കഥകളൊന്നും ഇഷ്ടപ്പെട്ടില്ല. മാസങ്ങളായി അനിശ്ചിതത്വത്തിലായ സിനിമ ഉപേക്ഷിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ചെയ്യാറു ബാലു അഭിപ്രായപ്പെട്ടു.

Nayanthara, AK62, Ajith

നയൻതാരയുടെ ശാപം മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് കരുതുന്നു. വിഘ്നേശ് ശിവൻ അജിത്ത് സിനിമയുടെ സംവിധായകനാകുന്നത് ഏവരും അറിഞ്ഞു. അത് നയൻതാരയ്ക്ക് പോലും പെരുമയായി. അവസാന ഘട്ടത്തിലാണ് വിഘ്നേശിനെ പുറത്താക്കിയത്. ഇത്രയും വലിയ ഹീറോയുടെ സിനിമയിൽ നിന്ന് പുറത്താക്കുന്നത് വിഘ്നേശിന്റെ കരിയറിനെ ബാധിക്കും. ഈ സാഹചര്യത്തിൽ വിഘ്നേശിന് വേണ്ടി അജിത്തിനോട് നയൻതാര അഭ്യർത്ഥിച്ചു. എന്നിട്ടും ഫലമുണ്ടായില്ലെന്നും ചെയ്യാറു ബാലു പറയുന്നു.

വിഘ്നേശ് ഇതുവരെയും മറ്റൊരു സിനിമ ചെയ്തിട്ടില്ല. എകെ 62 ൽ നിന്ന് മാറ്റി നിർ‌ത്തിയത് ഇദ്ദേഹത്തെ ബാധിച്ചിട്ടുണ്ടെന്നും ചെയ്യാറു ബാലു പറഞ്ഞു. അജിത്ത് ചിത്രത്തിൽ നിന്നും പിൻമാറേണ്ടി വന്ന സാഹചര്യം തന്നെ വിഷമിപ്പിച്ചിട്ടുണ്ടെന്ന് വിഘ്നേശ് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. എകെ 62 നിർമിക്കുന്ന ലൈക പ്രൊഡക്ഷൻസും അജിത്തും വിഘ്നേശും തമ്മിലുള്ള ചർച്ചകൾക്ക് ഒടുവിലാണ് സംവിധാന സ്ഥാനത്ത് മാറ്റം വന്നത്. വിഘ്നേശിന്റെ കഥയോട് ലൈകയ്ക്ക് താൽപര്യം തോന്നിയില്ലെന്നാണ് അന്ന് വന്ന റിപ്പോർട്ടുകൾ.

സൂപ്പർസ്റ്റാർ അജിത്തിനെ വെച്ച് സിനിമ ചെയ്യുന്നത് വിഘ്നേശിന്റെ കരിയർ ​ഗ്രാഫിൽ വലിയ കുതിപ്പ് ഉണ്ടാക്കിയേനെ. നയൻതാര വിഘ്നേശിന് വേണ്ടി വിഷയത്തിൽ ഇടപെട്ടെന്ന് നേരത്തെയും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. എന്നാൽ ഇതേക്കുറിച്ച് താരം പ്രതികരിച്ചിട്ടില്ല. കരിയറിന് പരസ്പരം വലിയ പിന്തുണ നൽകുന്നവരാണ് വിഘ്നേശും നയൻതാരയും. നയൻതാരയെ നായികയാക്കി നാനും റൗഡി താൻ, കാത്തുവാക്ക്ല രണ്ട് കാതൽ എന്നീ സിനിമകൾ വിഘ്നേശ് സംവിധാനം ചെയ്തിട്ടുമുണ്ട്.

കരിയറിൽ നയൻതാരയെ സംബന്ധിച്ചും ഇത് മോശം സമയമാണ്. അടുത്തിടെയിറങ്ങിയ നടിയുടെ നിരവധി സിനിമകൾ പരാജയപ്പെട്ടു. കണക്ട് ആണ് ഒടുവിൽ പുറത്തിറങ്ങിയ നടിയുടെ ചിത്രം. റിലീസിനൊരുങ്ങുന്ന ജവാനിലാണ് നടിയുടെ പ്രതീക്ഷ. ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അറ്റ്ലിയാണ്. സെപ്റ്റംബിറിൽ ചിത്രം തിയറ്ററുകളിൽ എത്തും.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X