twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അരുണ്‍ വിജയ് യെ ആദ്യം അഭിനന്ദിച്ചത് അജിത്തിന്റെ മകള്‍

    By Aswathi
    |

    എന്നൈ അറിന്താല്‍ എന്ന ചിത്രം ഏറ്റവും കൂടുതല്‍ ബ്രേക്ക് നല്‍കിയിരിക്കുന്നത് വിക്ടര്‍ എന്ന വേഷം ചെയ്ത അരുണ്‍ വിജയ് യ്ക്കായിരിക്കും. ഒരുപാട് നാളുകള്‍ക്ക് ശേഷം ലഭിച്ച നല്ലൊരു വേഷം. നായകനായി തിളങ്ങിയപ്പോള്‍ ലഭിച്ച അംഗീകാരത്തിനെക്കേള്‍ എത്രയോ മുകളിലാണ് ഇപ്പോള്‍ വില്ലന്‍ വേഷം ചെയ്തപ്പോള്‍ ലഭിയ്ക്കുന്നത്.

    ചിത്രത്തിലെ അഭിനയം കണ്ട് അരുണ്‍ വിജയ് യെ ആദ്യം അഭിനന്ദിച്ചത് ആരാണെന്നറിയാമോ? ഒപ്പം അഭിനയിച്ച അജിത്തോ സംവിധായകന്‍ ഗൗതം മേനോനോ നടനും അരുണിന്റെ പിതാവുമായ വിജയകുമാറോ അങ്ങനെ ആരുമല്ല. അജിത്തിന്റെ മകള്‍ അനുഷ്‌ക!

    arun-vijay-ajith-daughter

    അരുണ്‍ വിജയ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ചിത്രത്തിന്റെ പ്രിവ്യു ഷോയ്ക്ക് ശേഷമാണ് ഏഴ് വയസ്സു പ്രായമുള്ള അജത്തിന്റെ മകള്‍ അരുണിനെ അഭിനന്ദിച്ചത്. പ്രിവ്യു കണ്ടതിന് ശേഷം അനുഷ്‌ക അരുണിന് ഒരു കത്ത് എഴുതി കടുക്കുകയായിരുന്നത്രെ.

    കത്തിന്റെ ഉള്ളടക്കം ഇങ്ങനെ; 'ആദ്യമായി വില്ലന്‍ വേഷം ചെയ്തതിന് അരുണ്‍ വിജയ് അങ്കളിന് എന്റെ അഭിനന്ദനങ്ങള്‍. ശരിക്കും എനിക്കീ ചിത്രം ഇഷ്ടമായി. ചില സംഘട്ടന രംഗങ്ങള്‍ എന്നേ പേടിപ്പിച്ചു. അച്ഛനൊപ്പം അഭിനയിച്ചതിന് നന്ദി'

    എന്നൈ അറിന്താലില്‍ അഭിനയിച്ചതിന് എനിക്ക് ലഭിച്ച ആദ്യത്തെ അഭിനന്ദനമാണ് ഈ കത്തെന്ന് അരുണ്‍ വിജയ് പറയുന്നു. ഈ കത്ത് എന്നും എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കും എനിക്ക് ലഭിച്ച ഒരു പ്രത്യേക സമ്മാനമാണിത്- അരുണ്‍ വിജയ് പറഞ്ഞു.

    English summary
    Arun Vijay’s role in ‘Yennai Arindhaal’ has earned laurels from all the corners, and the actor revealed that he got the first appreciation from Ajith’s daughter Anoushka after the screening of the preview.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X