അജിത്തിന്റെ സിനിമയ്ക്ക് ടിക്കറ്റ് കിട്ടിയില്ല,ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്താനൊരുങ്ങി ആരാധകന്‍

By Midhun Raj

തല അജിത്തിന്റെതായി കഴിഞ്ഞ ദിവസം തിയ്യേറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് നേര്‍കൊണ്ട പാര്‍വൈ. സൂപ്പര്‍ താര സിനിമ മികച്ച പ്രതികരണങ്ങള്‍ നേടി തിയ്യേറ്ററുകളില്‍ മുന്നേറുകയാണ്. വിശ്വാസത്തിന് ശേഷമുളള അജിത്ത് ചിത്രത്തിന് വലിയ വരവേല്‍പ്പായിരുന്നു ആരാധകര്‍ നല്‍കിയിരുന്നത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും വലിയ റിലീസായി ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു.

കഴിഞ്ഞ ദിവസം നേര്‍കൊണ്ട പാര്‍വൈയ്ക്ക് ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് അജിത്ത് ആരാധകന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചിരുന്നു. ചെന്നൈയിലാണ് സംഭവം നടന്ന്. തമിഴിലെ യുവതാരം ശാന്തനു ഭാഗ്യരാജാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരുന്നത്.

ajith

ചെന്നൈ റോയപ്പെട്ടയിലെ സത്യം സിനിമാസിലാണ് താനിപ്പോള്‍ ഉളളതെന്നും അവിടെ തൊട്ടടുത്തു നില്‍ക്കുന്നയാള്‍ ദേഹത്താകെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ തീപ്പെട്ടി അന്വേഷിക്കുകയാണെന്നും നടന്‍ ട്വീറ്റ് ചെയ്തു. ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് തിയ്യേറ്റര്‍ അധികൃതരുമായി തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് ഇയാള്‍ ജീവന്‍ കളയാനുളള ശ്രമം നടത്തുകയായിരുന്നുവെന്നും ശാന്തനു പറഞ്ഞു.

അജിത്ത് എന്നല്ല, ഒരു താരവും ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്നും കേവലം ഒരു സിനിമ ടിക്കറ്റിനേക്കാള്‍ വലുത് ജീവനാണെന്നും ശാന്തനു ട്വീറ്റ് ചെയ്തു. തീകൊളുത്താന്‍ ശ്രമം നടത്തിയാളെ പോലീസ് അറസ്റ്റ് ചെയ്‌തെന്ന് പറഞ്ഞ നടന്‍ സംഭവത്തെക്കുറിച്ച് ഇനി ദുഷ്പ്രചരണങ്ങളോ ട്രോളുകളോ അരുതെന്നും പൊതുജനശ്രദ്ധയില്‍ എത്തുവാന്‍ വേണ്ടിയാണ് ഇക്കാര്യം പറഞ്ഞതെന്നും ട്വീറ്റ് ചെയ്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X