twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്ലസ്ടു ജയിച്ച ലക്ഷ്മിയ്ക്ക് അജിത്ത് കൊടുത്ത സമ്മാനം?

    By Aswathi
    |

    അജിത്ത് എന്ന നടന്റെ കെയറിങിനെ കുറിച്ചും പ്രോത്സാഹനത്തെ കുറിച്ചും തമിഴര്‍ വളരെ പെരുമയോട് പറയും. സംഗതി വളരെ സത്യമാണ്. പച്ചയായ മനുഷ്യന്‍ എന്നാണ് മറ്റ് സൂപ്പര്‍സ്റ്റാറുകളുടെ ആരാധകര്‍ പോലും അജിത്തിനെ വിശേഷിപ്പിയ്ക്കുന്നത്.

    ഇപ്പോള്‍ അജിത്തിന്റെ സ്‌നേഹ വാത്സല്യം അനുഭവിയ്ക്കാന്‍ കഴിഞ്ഞത് മലയാളികൂടെയായ ലക്ഷ്മി മേനോനാണ്. അജിത്തിന്റെ ഇനിയും പേരിട്ടില്ലാത്ത 56 ആമത്തെ ചിത്രത്തില്‍ താരത്തിന്റെ അനുജത്തിയുടെ വേഷത്തിലാണ് ലക്ഷ്മി എത്തുന്നത്.

    ajith-lakshmi

    ഇപ്പോള്‍ പ്ലസ്ടു പരീക്ഷ വിജയ്ച്ച ലക്ഷ്മിയ്ക്ക് തല അജിത്തില്‍ നിന്ന് സര്‍പ്രൈസ് ഗിഫ്റ്റ് കിട്ടിയെന്നാണ് കോടമ്പക്കത്തു നിന്നും വരുന്ന വിശേഷം. അജിത്ത് നേരിട്ട് വന്ന് നടിയെ അഭിനന്ദിക്കുകയായിരുന്നത്രെ. അതോടെ ലക്ഷ്മി തറയിലൊന്നുമായിരുന്നില്ലെന്നാണ് കേള്‍ക്കുന്നത്. തല അജിത്ത് പുകഴ്ത്തിയതിന്റെ സന്തോഷത്തിലാണ് ലക്ഷ്മി.

    thala56

    ചെന്നൈയിലാണ് ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിയ്ക്കുന്നത്. അതിന് ശേഷം ഷെഡ്യൂള്‍ കൊല്‍ക്കത്തയിലേക്ക് മാറും. സിരുതൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രുതി ഹസനാണ് അജിത്തിന്റെ നായിക.

    English summary
    Ajith is known for his caring ways and he was at it again on the sets of his upcoming venture, directed by Siruthai Siva. The 'thala', it is learnt, surprised Lakshmi Menon with a gift, for her clearing the Plus Two board exams.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X