തന്നോടൊപ്പം സെല്‍ഫി എടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് അജിത്ത്! നടന്‍ പറഞ്ഞത് കേട്ട് അമ്പരന്ന് ആരാധകര്‍!
തമിഴകത്ത് സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് അജിത്ത്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമേ ചെയ്യാറുളളുവെങ്കിലും ഈ സിനിമകള്‍ക്കെല്ലാം വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കാറുളളത്. രജനീകാന്തിന്റെയും വിജയുടെയും സിനിമകള്‍ക്ക് ലഭിക്കുന്ന അതേ സ്വീകാര്യത അജിത്തിന്റെ ചിത്രങ്ങള്‍ക്കും തമിഴ്‌നാട്ടില്‍ ലഭിക്കാറുണ്ട്.
തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും അജിത്തിന്റെ സിനിമകള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ആരാധകരോടുളള ഇടപെടലുകളിലും അജിത്ത് മറ്റു താരങ്ങള്‍ക്ക് മാതൃകയാവാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം അജിത്തിനൊപ്പം ആരാധകരില്‍ ചിലര്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ താരം ഒഴിഞ്ഞു മാറുകയാണ് ചെയ്തത്.

മകളുടെ സ്‌കൂളില്‍ എത്തിയപ്പോഴായിരുന്നു അജിത്തിനൊപ്പം ആരാധകര്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചത്. സ്‌കൂള്‍ കോപൗണ്ടിനകത്ത് സെല്‍ഫിയെടുക്കുന്നതും മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതും പ്രോല്‍സാഹിപ്പിക്കില്ലെന്ന് താന്‍ ടീച്ചര്‍മാര്‍ക്ക് വാക്കു നല്‍കിയിട്ടുണ്ടെന്നായിരു്ന്നു അജിത്ത് പറഞ്ഞത്. ദയവ് ചെയ്ത് ഇതിനുളളില്‍ മൊബൈല്‍ ക്യാമറകള്‍ ഓഫാക്കണമെന്നും പുറത്ത് താന്‍ സെല്‍ഫിയെടുക്കാനായി നിന്നു തരാമെന്നും അജിത്ത് പറഞ്ഞു.
അതേസമയം സിരുത്തൈ ശിവയുടെ വിശ്വാസം എന്ന ചിത്രമാണ് അജിത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്.ഒരു മാസ് എന്റര്‍ടെയ്‌നറായി ഒരുക്കിയ വിശ്വാസത്തില്‍ നയന്‍താരയാണ് അജിത്തിന്റെ നായികാ വേഷത്തില്‍ എത്തുന്നത്. വീരം,വിവേകം,വേതാളം തുടങ്ങിയ ചിത്രങ്ങള്‍ക്കും ശിവയും അജിത്തും ഒന്നിച്ച നാലാമത്തെ ചിത്രം കൂടിയാണ് വിശ്വാസം.


Click it and Unblock the Notifications