മാനേജരുടെ വിവാഹത്തില്‍ തിളങ്ങി അജിത്ത്! അതിഥികളെ സ്വീകരിച്ചത് തല! കൈയ്യടിച്ച് ആരാധകര്‍!
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ സ്വന്തം താരമാണ് അജിത്ത്. തലയെന്ന ഓമനപ്പേരിലാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. ദീനയെന്ന സിനിമ ഇറങ്ങിയതിന് പിന്നാലെയായാണ് ഈ വിശേഷണം അദ്ദേഹത്തിനെ തേടിയെത്തിയത്. ലളിതമായ ജീവിതശൈലിയാണ് അദ്ദേഹത്തിന്റേത്. താരജാഡകളില്ലാതെ സാധാരണക്കാരനായി ജീവിക്കാനിഷ്ടപ്പെടുന്നയാള്‍ കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് കൈയ്യടിയുമായി ആരാധകര്‍ എത്താറുണ്ട്. സ്‌ക്രീനിലെ മികച്ച ജോഡിയായിരുന്ന ശാലിനിയെയാണ് അദ്ദേഹം ജീവിതസഖിയാക്കിയത്. മാതൃകാ ദമ്പതികളായാണ് ഇവരെ വിശേഷിപ്പിക്കാറുള്ളത്. സിനിമയുമായി മുന്നേറുന്നതിനിടയില്‍ കുടുംബത്തിനെ മിസ്സ് ചെയ്യരുതെന്ന കാര്യത്തില്‍ പ്രത്യേക നിര്‍ബന്ധമുണ്ട് അദ്ദേഹത്തിന്. കൃത്യമായ ഇടവേളകള്‍ അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ഉണ്ടാവാറുമുണ്ട്.
അജിത്തിന്റെ മാനേജരായ സുഭാഷ് ചന്ദ്രയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ആ ചടങ്ങില്‍ അതിഥികളെ സ്വീകരിക്കാന്‍ മുന്‍നിരയില്‍ അജിത്തുണ്ടായിരുന്നു. ഒപ്പമുള്ളവരോടും ആരാധകരോടുമൊക്കെ എത്ര സ്‌നേഹത്തോടെയാണ് അദ്ദേഹം പെരുമാറുന്നതെന്ന് വ്യക്തമാക്കുന്ന സംഭവമാണ് ഇതെന്നാണ് ഫാന്‍സ് പ്രവര്‍ത്തകര്‍ പറയുന്നത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ചടങ്ങില്‍ പങ്കെടുത്തുവെന്ന് മാത്രമല്ല അതിഥികളെ സ്വീകരിക്കാനും താരം സമയം കണ്ടെത്തിയതില്‍ ആരാധകരും സന്തോഷത്തിലാണ്.

അജിത്തിന്റെ വിനയത്തെക്കുറിച്ച് വാചാലരായി എത്തിയിരിക്കുകയാണ് ആരാധകര്‍. ഫാന്‍സ് അസോസിയേഷനില്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയ താരം ആരാധകരോട് സ്‌നേഹത്തോടെയാണ് പെരുമാറാറുള്ളത്. ശക്തമായ ആരാധകപിന്തുണയാണ് അദ്ദേഹത്തിന് ലഭിക്കാറുള്ളതും. വലിമൈ എന്ന സിനിമയിലാണ് അജിത്ത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ അജിത്തിന് പരിക്കേറ്റിരുന്നു. പരിക്ക് ഭേദമായി വരികയാണെന്നും വൈകാതെ തന്നെ താരം തിരികെ ചിത്രത്തിലേക്ക് ജോയിന്‍ ചെയതേക്കുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.


Click it and Unblock the Notifications