നേര്‍കൊണ്ട പാര്‍വൈയില്‍ വേറിട്ട ഗെറ്റപ്പുകളില്‍ അജിത്ത്! വൈറലായി പുതിയ ചിത്രം! കാണൂ
തല അജിത്തിന്റെതായി ചിത്രീകരണം പുരോഗമിക്കുന്ന എറ്റവും പുതിയ ചിത്രമാണ് നേര്‍കൊണ്ട പാര്‍വൈ. അജിത്ത് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമൊരുക്കുന്നത് ധീരന്‍ അധികാരം ഒണ്‍ട്രു സംവിധായകന്‍ എച്ച് വിനോദാണ്. ബോളിവുഡ് ചിത്രം പിങ്കിന്റെ തമിഴ് റീമേക്ക് കൂടിയാണ് അജിത്തിന്റെ പുതിയ സിനിമ.
നേര്‍കൊണ്ട പാര്‍വൈയുടെ ഫസ്റ്റ്‌ലുക്ക് അടുത്തിടെയായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. ഫസ്റ്റ്‌ലുക്കില്‍ താടി വെച്ചുളള ഗെറ്റപ്പിലാണ് അജിത്തിനെ കാണിച്ചിരുന്നത്. ഇപ്പോഴിതാ അജിത്തിന്റെ പുതിയ ലുക്കിലുളെളാരു ചിത്രവും നേര്‍കൊണ്ട പാര്‍വൈയുടെതായി പുറത്തിറങ്ങിയിരിക്കുകയാണ്.

ട്വിറ്റര്‍ പേജുകളിലാണ് സൂപ്പര്‍താരത്തിന്റെ പുതിയ ചിത്രം വെെറലായിരിക്കുന്നത്. ഓഗസ്റ്റ് പത്തിനാണ് നടന്റെ പുതിയ സിനിമ പുറത്തിറങ്ങുന്നത്. വിദ്യാ ബാലനാണ് ചിത്രത്തില്‍ അജിത്തിന്റെ ഭാര്യയുടെ വേഷത്തില്‍ എത്തുന്നു.
ഇവര്‍ക്കൊപ്പം ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കിടാചലം തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അന്തരിച്ച നടി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറാണ് അജിത്ത് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയില്‍ ഇവരുടെ മകള്‍ ജാന്‍വി കപൂറും അതിഥി വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.


Click it and Unblock the Notifications











