ആക്ഷന്‍ രംഗങ്ങളില്‍ മിന്നിച്ച് തല അജിത്ത്! വൈറലായി നേര്‍കൊണ്ട പാര്‍വൈ മേക്കിങ് വീഡിയോ
തല അജിത്തിന്റെതായി തിയ്യേറ്ററുകളില്‍ നിറഞ്ഞോടുന്ന ചിത്രമാണ് നേര്‍കൊണ്ട പാര്‍വൈ. വിശ്വാസത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷമാണ് സൂപ്പര്‍താര ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് നേര്‍കൊണ്ട പാര്‍വൈ മുന്നേറുന്നത്.
സിനിമ വിജയകരമായി തുടരുന്നതിനിടെ ചിത്രത്തിന്റെതായി പുറത്തുവന്ന പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ചിത്രത്തില്‍ അജിത്തിന്റെതായി ഉള്‍പ്പെടുത്തിയ ഒരു ആക്ഷന്‍ രംഗത്തിന്റെ മേക്കിങ് വീഡിയോ ആയിരുന്നു പുറത്തിറങ്ങിയത്.

ഇന്റര്‍വെല്ലിന് മുന്‍പ് ചിത്രത്തോട് ചേര്‍ന്നുനില്‍ക്കുന്ന തരത്തില്‍ അവതരിപ്പിച്ച സ്റ്റണ്ട് രംഗം ഏറെ ശ്രദ്ധേയമാവുകയും ചെയ്തിരുന്നു. ഇതിന്റെ മേക്കിങ് വീഡിയോ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. അമിതാഭ് ബച്ചന്റെ ബോളിവുഡ് ചിത്രം പിങ്കിന്റെ ഔദ്യോഗിക റീമേക്കാണ് നേര്‍കൊണ്ട പാര്‍വൈ.
ചിത്രത്തില്‍ അജിത്തിനൊപ്പം വിദ്യാ ബാലന്‍, ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കിടാചലം തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. തീരന്‍ അധികാരം ഒണ്‍ട്രു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച് വിനോദാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ബോണി കപൂര്‍ നിര്‍മ്മിച്ച ചിത്രത്തിന് യുവന്‍ ശങ്കര്‍രാജ സംഗീതം നല്‍കിയിരിക്കുന്നു.


Click it and Unblock the Notifications











