കലിപ്പ് ലുക്കില്‍ അജിത്തിന്റെ മരണമാസ് വരവ്! നേര്‍കൊണ്ട പാര്‍വൈയുടെ കിടിലന്‍ പോസ്റ്റര്‍!

By Midhun Raj

വിശ്വാസത്തിന്റെ വിജയത്തിന് ശേഷം അജിത്ത് ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് നേര്‍കൊണ്ട പാര്‍വൈ. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന സിനിമ അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. അമിതാഭ് ബച്ചന്റെ ബോളിവുഡ് ചിത്രം പിങ്കിന്റെ ഔദ്യോഗിക റീമേക്ക് കൂടിയാണ് നേര്‍കൊണ്ട പാര്‍വൈ. ഒരിടവേളയ്ക്ക് ശേഷം അജിത്ത് വീണ്ടും വക്കീല്‍ വേഷത്തില്‍ എത്തുന്നുവെന്ന പ്രത്യേകതകളോടെയാണ് സിനിമ വരുന്നത്.

നേര്‍കൊണ്ട പാര്‍വൈയുടെതായി പുറത്തിറങ്ങിയ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. ആരാധകര്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഒരേപോലെ ഇഷ്ടമാകുന്ന ഒരു ചിത്രമാണെന്ന സൂചനകള്‍ നല്‍കികൊണ്ടാണ് നേര്‍കൊണ്ട പാര്‍വൈ എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ അജിത്ത് ചിത്രത്തിന്റെ പുതിയ വിശേഷങ്ങളറിയാന്‍ വലിയ താല്‍പര്യമാണ് ആരാധകര്‍ കാണിക്കാറുളളത്. നേര്‍കൊണ്ട പാര്‍വൈയുടെതായി പുറത്തിറങ്ങിയ പുതിയൊരു പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

കലിപ്പ് ലുക്കിലുളള തല

കലിപ്പ് ലുക്കിലുളള തല

കലിപ്പ് ലുക്കിലുളള തല അജിത്തിന്റെ പുതിയ പോസ്റ്ററായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. അജിത്തിന്റെ പതിവ് ചിത്രങ്ങളിലേതുപോലെ ഇത്തവണയും സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് സൂപ്പര്‍താരം എത്തുന്നത്. ശക്തമാര്‍ന്ന ഒരു പ്രമേയമുളള സിനിമ മാസ് ഘടകങ്ങളും ഉള്‍പ്പെടുത്തികൊണ്ടാണ് ഒരുക്കിയിരിക്കുന്നതെന്നും അറിയുന്നു. ധീരന്‍ അധികാരം ഒണ്‍ട്രു എന്ന സിനിമ സംവിധാനം ചെയ്ത എച്ച് വിനോദാണ് അജിത്തിന്റെ നേര്‍കൊണ്ട പാര്‍വൈയും സംവിധാനം ചെയ്തിരിക്കുന്നത്.

പുതിയ അപ്‌ഡേറ്റ്

പുതിയ അപ്‌ഡേറ്റ്

അജിത്തിന്റെ പുതിയ ചിത്രത്തിനൊപ്പം സിനിമയെ സംബന്ധിച്ച മറ്റൊരു അപ്‌ഡേറ്റ് ഇന്ന് വൈകുന്നേരം പുറത്തുവിടുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ജൂലായ് പതിനഞ്ച് വൈകുന്നേരം ആറ് മണിക്ക് ചിത്രത്തെ സംബന്ധിച്ചുളള പുതിയ അപ്‌ഡേറ്റ് പുറത്തുവിടുമെന്നാണ് നിര്‍മ്മാതാവ് ബോണി കപൂര്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചിരിക്കുന്നത്. അതേസമയം അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന സിനിമ ആഗസ്റ്റിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

വമ്പന്‍ താരനിര

വമ്പന്‍ താരനിര

വിശ്വാസം എന്ന മുന്‍ചിത്രത്തില്‍ നിന്നും ഏറെ വേറിട്ടുനില്‍ക്കുന്ന ഒരു സിനിമയുമായിട്ടാണ് ഇത്തവണ തമിഴ് സൂപ്പര്‍താരം എത്തുന്നത്. ശ്രദ്ധ ശ്രീനാഥും വിദ്യാ ബാലനുമാണ് സിനിമയില്‍ നായികാ വേഷത്തില്‍ എത്തുന്നത്. അന്തരിച്ച നടി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മകള്‍ ജാന്‍വിയും അതിഥി വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

വമ്പന്‍ റിലീസായിട്ടാകും

വമ്പന്‍ റിലീസായിട്ടാകും

പതിവ് മാസ് എന്റര്‍ടെയ്നറുകളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന അജിത്ത് ചിത്രമായിരിക്കും നേര്‍കൊണ്ട പാര്‍വൈ എന്നാണറിയുന്നത്. തലയുടെ പുതിയ ചിത്രവും വമ്പന്‍ റിലീസായിട്ടാകും തിയ്യേറ്ററുകളിലേക്ക് എത്തുക. സിനിമയുടെ പ്രധാന സീനുകളെല്ലാം തന്നെ ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലായിരുന്നു ചിത്രീകരിച്ചിരുന്നത്. ഓഗസ്റ്റ് പത്തിനാണ് നടന്റെ പുതിയ സിനിമ പുറത്തിറങ്ങുന്നത്.

യുവന്‍ ശങ്കര്‍ രാജയാണ്

യുവന്‍ ശങ്കര്‍ രാജയാണ്

യുവന്‍ ശങ്കര്‍ രാജയാണ് ഇത്തവണ അജിത്ത് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. യുവന്‍ ശങ്കര്‍രാജ ഒരുക്കിയ ചിത്രത്തിലെ ഒരു പാട്ട് നേരത്തെ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഗാനത്തിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. വാനില്‍ ഇരുള്‍ എന്ന ഗാനം ചിത്രത്തിലെ മൂന്ന് പെണ്‍കുട്ടികളുടെ വികാരത്തെ വിവരിക്കുന്ന ഒരു ഗാനം കൂടിയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X