അജിത്തിന്റെ അടുത്ത ബ്ലോക്ക്ബസ്റ്ററായി നേര്‍കൊണ്ട പാര്‍വൈ? പ്രീമിയര്‍ ഷോയ്ക്ക് മികച്ച വരവേല്‍പ്പ്
തല അജിത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് നേര്‍കൊണ്ട പാര്‍വൈ. വിശ്വാസത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷമാണ് നടന്റെ പുതിയ ചിത്രമെത്തുന്നത്. നേര്‍കൊണ്ട പാര്‍വൈയുടെതായി നേരത്തെ പുറത്തിറങ്ങിയ ടീസറിനും ട്രെയിലറിനുമെല്ലാം മികച്ച സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. റിലീസിനെത്തും മുന്‍പേ അജിത്ത് ചിത്രത്തിന്റെ പ്രീമിയര്‍ ഷോ സിംഗപ്പൂരില്‍ നടന്നിരിക്കുകയാണ്.

സിങ്കപൂരിലെ ആദ്യ പ്രീമിയര്‍ അവസാനിച്ചതോടെ ചിത്രത്തെക്കുറിച്ചുളള പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു. തീരന്‍ അധികാരം ഒണ്‍ട്രു എന്ന സിനിമയിലൂടെ ശ്രദ്ധേയനായ എച്ച് വിനോദാണ് നേര്‍കൊണ്ട പാര്‍വൈ സംവിധാനം ചെയ്തിരിക്കുന്നത്. അമിതാഭ് ബച്ചന്റെ ബോളിവുഡ് ചിത്രം പിങ്കിന്റെ ഔദ്യോഗിക റീമേക്ക് കൂടിയാണ് സിനിമ.

വിദ്യാ ബാലന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ശ്രദ്ധ ശ്രീനാഥ്,അഭിരാമി വെങ്കിടാചലം, ആന്‍ഡ്രിയ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ നിര്‍മ്മിക്കുന്ന സിനിമ ലീഗല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഒരു ചിത്രം കൂടിയാണ്. ആഗസ്റ്റിന് ഏട്ടിനായിരുന്നു നേര്‍കൊണ്ട പാര്‍വൈയുടെ റിലീസ് അണിയറക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ റിലീസിന് രണ്ട് ദിവസം മുന്‍പ് അജിത്ത് ചിത്രത്തിന്റെ പ്രീമിയര്‍ നടന്നിരിക്കുകയാണ്. നേര്‍കൊണ്ട പാര്‍വെ പ്രീമിയറിന് ശേഷം മികച്ച പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്നത്. തല അജിത്ത് ചിത്രത്തെക്കുറിച്ച് ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയുടെതായി വന്ന ട്വീറ്റ് വൈറലായി മാറിയിരുന്നു.

സിനിമയ്ക്ക് അഞ്ചില്‍ 4.5 റേറ്റിങ്ങാണ് രമേഷ് ബാല നല്‍കിയിരിക്കുന്നത്. തമിഴില്‍ ഇറങ്ങിയതില്‍വെച്ച് എറ്റവും മികച്ച സാമൂഹിക പ്രസക്തിയുളള ചിത്രമാണ് നേര്‍കൊണ്ട പാര്‍വൈയെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ആദ്യ പകുതിയില്‍ കോടതിക്കു പുറത്തുളള അജിത്തിന്റെ മാസ് പ്രകടനവും രണ്ടാം പകുതിയില്‍ കോടതിയ്ക്കുളളില്‍ വെച്ചുളള അഭിനയവും ഗംഭീരമായെന്നും രമേഷ് ബാല ട്വീറ്റ് ചെയ്തിരിക്കുന്നു.

സിനിമ കണ്ടവരെല്ലാം ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായങ്ങളാണ് പങ്കുവെക്കുന്നത്. തല അജിത്തിന്റെ കരിയര്‍ ബെസ്റ്റ് വര്‍ക്കാണിതെന്നും പ്രതികരണങ്ങള്‍ വരുന്നുണ്ട്. സൂപ്പര്‍താര പദവിക്കിടെയിലും ഇത്തരമൊരു ചിത്രം ചെയ്യുന്നതിനായി ചങ്കൂറ്റം വേണമെന്നും അത് അജിത്തിനുണ്ടെന്നും സിനിമ കണ്ടവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

യു/എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് അജിത്ത് ചിത്രത്തിന് നല്‍കിയിരുന്നത്. പതിവില്‍നിന്നും മാറിയുളള ഒരു വ്യത്യസ്ത ചിത്രവുമായിട്ടാണ് അജിത്ത് ഇത്തവണ എത്തിയത്. ട്രെയിലര്‍ തരംഗമായതിന് പിന്നാലെ സിനിമയിലെ ഗാനങ്ങളും അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. യുവന്‍ ശങ്കര്‍ രാജയാണ് അജിത്ത് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്


Click it and Unblock the Notifications











