വിശ്വാസത്തിനു ശേഷം തരംഗമാകാന്‍ തല അജിത്ത്! നേര്‍കൊണ്ട പാര്‍വൈ റിലീസ് തിയ്യതി പുറത്ത്
വിശ്വാസത്തിന്റെ വിജയത്തിനു ശേഷം തല അജിത്ത് നായകവേഷത്തില്‍ എത്തുന്ന ചിത്രമാണ് നേര്‍കൊണ്ട പാര്‍വൈ. തീരന്‍ അധികാരം ഒണ്‍ട്രിനു ശേഷം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അമിതാഭ് ബച്ചന്റെ പിങ്ക് എന്ന ബോളിവുഡ് ചിത്രത്തിന്‌റെ തമിഴ് പതിപ്പാണ് നേര്‍കൊണ്ട പാര്‍വൈ.
ആരാധകര്‍ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ സിനിമയുടെ റിലീസ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. ആഗസ്റ്റ് 10ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.

വക്കീല്‍ വേഷത്തിലാണ് നേര്‍കൊണ്ട പാര്‍വൈയില്‍ അജിത്ത് എത്തുന്നത്. വിദ്യാ ബാലനാണ് ചിത്രത്തില്‍ അജിത്തിന്റെ ഭാര്യയുടെ വേഷത്തില്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കിടാചലം തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
അന്തരിച്ച നടി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറാണ് അജിത്തിന്റെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയില്‍ ഇവരുടെ മകള്‍ ജാന്‍വി കപൂറും അതിഥി വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ തരംഗമായി മാറിയിരുന്നു.


Click it and Unblock the Notifications