തല അജിത്തിന്റെ നേര്‍കൊണ്ട പാര്‍വൈ തിയ്യേറ്ററുകളിലേക്ക്! യു/എ സര്‍ട്ടിഫിക്കറ്റ് നേടി ചിത്രം
വിശ്വാസത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം തല അജിത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന സിനിമയാണ് നേര്‍കൊണ്ട പാര്‍വെെ. അജിത്ത് വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രം അമിതാഭ് ബച്ചന്റെ പിങ്കിന്റെ ഔദ്യോഗിക റീമേക്ക് കൂടിയാണ്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ വിദ്യാ ബാലന്‍, ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കിടാചലം തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. യു/എ സര്‍ട്ടിഫിക്കറ്റാണ് അജിത്ത് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. പതിവില്‍നിന്നും മാറിയുളള ഒരു വ്യത്യസ്ത ചിത്രവുമായിട്ടാണ് അജിത്ത് ഇത്തവണ എത്തുന്നത്.

നടി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയില്‍ ഇവരുടെ മകള്‍ ജാന്‍വി കപൂറും അതിഥി വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നേര്‍കൊണ്ട പാര്‍വൈയുടെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ തരംഗമായി മാറിയിരുന്നു.
ട്രെയിലറിന് പിന്നാലെ ചിത്രത്തിലെ ഗാനങ്ങളും അണിയറക്കാര്‍ പുറത്തുവിട്ടു. യുവന്‍ ശങ്കര്‍ രാജയാണ് അജിത്ത് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. ധീരന്‍ അധികാരം ഒണ്‍ട്രു എന്ന കാര്‍ത്തി ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച് വിനോദ് സിനിമ സംവിധാനം ചെയ്തിരിക്കുന്നു.


Click it and Unblock the Notifications