വിശ്വാസത്തിനു ശേഷം തരംഗമാകാന്‍ തല അജിത്ത്! നേര്‍കൊണ്ട പാര്‍വൈയുടെ ചിത്രീകരണം പൂര്‍ത്തിയായി!
തല അജിത്തിന്റെ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യത പ്രേക്ഷകര്‍ നല്‍കാറുണ്ട്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും വമ്പന്‍ റിലീസായിട്ടാണ് അജിത്ത് ചിത്രങ്ങള്‍ എത്താറുളളത്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകളേ ചെയ്യാറുളളുവെങ്കിലും തലയുടെ മാസ് കാണാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. ഇക്കൊല്ലമാദ്യം വിശ്വാസം എന്ന ചിത്രവുമായിട്ടാണ് തല എത്തിയിരുന്നത്. രജനീകാന്തിന്റെ പേട്ടയ്‌ക്കൊപ്പം എത്തിയ സിനിമ തിയ്യേറ്ററുകളില്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായി മാറിയിരുന്നു.
മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കി കൊണ്ടാണ് അജിത്ത് ചിത്രം മുന്നേറിയിരുന്നത്. വിശ്വാസത്തിനു പിന്നാലെ അജിത്തിന്റെ മറ്റൊരു ചിത്രം കൂടി ഈ വര്‍ഷം പുറത്തിറങ്ങുന്നുണ്ട്, നേര്‍കൊണ്ട പാര്‍വൈ എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് അടുത്തിടെയായിരുന്നു പുറത്തിറങ്ങിയിരുന്നത്. തലയുടെ ആരാധകരെല്ലാം തന്നെ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നൂകൂടിയാണിത്. സിനിമയെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

വിശ്വാസത്തിനു ശേഷമുളള ചിത്രം
വിശ്വാസത്തിനു ശേഷമുളള അജിത്തിന്റെ നേര്‍കൊണ്ട പാര്‍വൈയുടെ പ്രഖ്യാപനം ആരാധകരില്‍ ഒന്നടങ്കം സന്തോഷമുണ്ടാക്കിയിരുന്നു. ബോളിവുഡ് ചിത്രം പിങ്കിന്റെ തമിഴ് പതിപ്പായിട്ടാണ് അജിത്തിന്റെ നേര്‍കൊണ്ട പാര്‍വൈ ഒരുങ്ങുന്നത്. അമിതാഭ് ബച്ചനും തപ്‌സി പാനുവും ബോളിവുഡില്‍ തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു പിങ്ക്. ബോക്‌സ് ഓഫീസ് വിജയത്തോടൊപ്പം മികച്ച നിരൂപക പ്രശംസയും സിനിമ നേടിയെടുത്തിരുന്നു. പിങ്ക് തമിഴിലേക്ക് എത്തുമ്പോള്‍ ചെറിയ മാറ്റങ്ങളോടെയാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രമൊരുക്കുന്നത്.

നേര്‍കൊണ്ട പാര്‍വൈ
പതിവ് അജിത്ത് ചിത്രങ്ങളില്‍നിന്നും വേറിട്ടുനില്‍ക്കുന്ന സിനിമ തന്നെയായിരിക്കും നേര്‍കൊണ്ട പാര്‍വൈ എന്നാണ് അറിയുന്നത്. അജിത്ത് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമൊരുക്കുന്നത് ധീരന്‍ അധികാരം ഒണ്‍ട്രു സംവിധായകന്‍ എച്ച് വിനോദാണ്. നേര്‍കൊണ്ട പാര്‍വൈയുടെ ഫസ്റ്റ്ലുക്ക് അടുത്തിടെയായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. ഫസ്റ്റ്ലുക്കില്‍ താടി വെച്ചുളള ഗെറ്റപ്പിലാണ് അജിത്തിനെ കാണിച്ചിരുന്നത്. തുടര്‍ന്ന് അജിത്തിന്റെ മറ്റു ചിത്രങ്ങളും പുറത്തുവന്നിരുന്നു.

നായികയായി വിദ്യാ ബാലന്‍
വിദ്യാ ബാലനാണ് ചിത്രത്തില്‍ അജിത്തിന്റെ ഭാര്യയുടെ വേഷത്തില്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കിടാചലം തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അന്തരിച്ച നടി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറാണ് അജിത്ത് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയില്‍ ഇവരുടെ മകള്‍ ജാന്‍വി കപൂറും അതിഥി വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

റാമോജി റാവു ഫിലിം സിറ്റിയിലായിരുന്നു
അതേസമയം ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതായുളള റിപ്പോര്‍ട്ടുകളായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നത്. സിനിമയുടെ പ്രധാന സീനുകളെല്ലാം തന്നെ ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലായിരുന്നു ചിത്രീകരിച്ചിരുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചിരിക്കുകയാണ്.

റിലീസ് തിയ്യതി
ഓഗസ്റ്റ് പത്തിനാണ് നടന്റെ പുതിയ സിനിമ പുറത്തിറങ്ങുന്നത്. പതിവ് മാസ് എന്റര്‍ടെയ്‌നറുകളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന അജിത്ത് ചിത്രമായിരിക്കും നേര്‍കൊണ്ട പാര്‍വൈ എന്നാണറിയുന്നത്. തലയുടെ പുതിയ ചിത്രവും വമ്പന്‍ റിലീസായിട്ടാകും തിയ്യേറ്ററുകളിലേക്ക് എത്തുക. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ ആദ്യ ടീസറിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍ ഉളളത്.


Click it and Unblock the Notifications