വിജയുടെ ബിഗിലിന്റെ മുന്‍പേ തരംഗമാകാന്‍ അജിത്തിന്റെ നേര്‍കൊണ്ട പാര്‍വൈ! ശ്രദ്ധേയമായി ആദ്യ ഗാനം! കാണൂ

By Midhun Raj

വിശ്വാസത്തിന്റെ വിജയത്തിന് ശേഷം തല അജിത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ദളപതി വിജയെ പോലെ തമിഴില്‍ എറ്റവും കൂടുതല്‍ ആരാധകവ്യന്ദമുളള നടന്‍മാരില്‍ ഒരാള്‍ കൂടിയാണ് അജിത്ത്. ആയതിനാല്‍ തന്നെ സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് എല്ലാവരും നല്‍കാറുളളത്. അജിത്തിന്റെ എറ്റവും പുതിയ ചിത്രമായ നേര്‍കൊണ്ടാ പാര്‍വൈ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്,

അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന സിനിമ ആഗസ്റ്റിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ ആദ്യ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. നേര്‍കൊണ്ട പാര്‍വൈയിലെ അജിത്തിന്റെ പ്രകടനം കാണാന്‍ ആവേശത്തോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഇതിനിടെ സിനിമയുടെതായി പുറത്തിറങ്ങിയ ആദ്യ ഗാനം ശ്രദ്ധേയമായി മാറിയിരിക്കുകയാണ്.

നേര്‍കൊണ്ട പാര്‍വൈ

നേര്‍കൊണ്ട പാര്‍വൈ

വിശ്വാസത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം ഇത്തവണ ഒരു റീമേക്ക് ചിത്രവുമായിട്ടാണ് അജിത്ത് എത്തുന്നത്. ബോളിവുഡ് ചിത്രം പിങ്കിന്റെ തമിഴ് റീമേക്കാണ് നേര്‍കൊണ്ട പാര്‍വൈ എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അജിത്ത് വക്കീല്‍ വേഷത്തില്‍ എത്തുന്ന സിനിമ വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും നോക്കി കാണുന്നത്. വിശ്വാസം എന്ന മുന്‍ചിത്രത്തില്‍ നിന്നും വളരെയധികം വേറിട്ടുനില്‍ക്കുന്ന ഒരു സിനിമയുമായിട്ടാണ് ഇത്തവണ സൂപ്പര്‍താരം എത്തുന്നത്.

വമ്പന്‍ താരനിര

വമ്പന്‍ താരനിര

ശ്രദ്ധ ശ്രീനാഥും വിദ്യ ബാലനുമാണ് സിനിമയില്‍ നായികാ വേഷത്തില്‍ എത്തുന്നത്. നടി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറാണ് അജിത്ത് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയില്‍ ഇവരുടെ മകള്‍ ജാന്‍വി കപൂറും അതിഥി വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാര്‍ത്തിയുടെ ധീരന്‍ അധികാരം ഒണ്‍ട്രു എന്ന സിനിമയിലൂടെ ശ്രദ്ധേയനായ എച്ച് വിനോദാണ് സിനിമ സംവിധാനം ചെയ്യുന്നത്.

നേര്‍കൊണ്ട പാര്‍വൈയിലെ ആദ്യ ഗാനം

നേര്‍കൊണ്ട പാര്‍വൈയിലെ ആദ്യ ഗാനം

റിലീസിങ്ങിനൊരുങ്ങുന്നതിനിടെയാണ് നേര്‍കൊണ്ട പാര്‍വൈയിലെ ആദ്യ ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്. യുവന്‍ ശങ്കര്‍ രാജയുടെ സംഗീതത്തില്‍ ഒരുങ്ങിയ വാനില്‍ ഇരുള്‍ എന്ന് ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഉമാ ദേവി വരികളെഴുതിയ ഈ ഗാനം ദീയാണ് ആലപിച്ചിരിക്കുന്നത്. വാനില്‍ ഇരുള്‍ എന്ന ഗാനം വേട്ടയാടുന്ന മെലഡിയാണ്, ഇത് ചിത്രത്തിലെ മൂന്ന് പെണ്‍കുട്ടികളുടെ വികാരങ്ങളെ വിവരിക്കുന്നു.

റാമോജി റാവു ഫിലിം സിറ്റിയിലായിരുന്നു

റാമോജി റാവു ഫിലിം സിറ്റിയിലായിരുന്നു

പതിവ് മാസ് എന്റര്‍ടെയ്‌നറുകളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന അജിത്ത് ചിത്രമായിരിക്കും നേര്‍കൊണ്ട പാര്‍വൈ എന്നാണറിയുന്നത്. തലയുടെ പുതിയ ചിത്രവും വമ്പന്‍ റിലീസായിട്ടാകും തിയ്യേറ്ററുകളിലേക്ക് എത്തുക. സിനിമയുടെ പ്രധാന സീനുകളെല്ലാം തന്നെ ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലായിരുന്നു ചിത്രീകരിച്ചിരുന്നത്. ഓഗസ്റ്റ് പത്തിനാണ് നടന്റെ പുതിയ സിനിമ പുറത്തിറങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X