തല അജിത്തിന്റെ പിറന്നാള്‍ ദിനം നേര്‍കൊണ്ട പാര്‍വൈയുടെ ടീസര്‍? ആരാധകര്‍ ആവേശത്തില്‍! കാണൂ

By Midhun Raj

വിശ്വാസത്തിനു ശേഷമുളള തല അജിത്തിന്റെ ചിത്രങ്ങള്‍ക്കായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്. അജിത്തിന്റെ പൊങ്കല്‍ റിലീസായി ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായി മാറിയിരുന്നു. അജിത്തില്‍നിന്നും ആരാധകര്‍ പ്രതീക്ഷുന്ന എല്ലാ ഘടകങ്ങളും ഉള്‍പ്പെടുത്തികൊണ്ടായിരുന്നു വിശ്വാസം നിര്‍മ്മിച്ചിരുന്നത്.

വിശ്വാസത്തിനു ശേഷം തല അജിത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് നേര്‍കൊണ്ട പാര്‍വ്വൈ. പ്രഖ്യാപന വേളമുതല്‍ ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ അവസാന ഘട്ട വര്‍ക്കുകളിലാണുളളത്. ഇതിനിടെ ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

നേര്‍കൊണ്ട പാര്‍വൈ

നേര്‍കൊണ്ട പാര്‍വൈ

വിശ്വാസത്തിന്റെ വിജയത്തിനു ശേഷം പതിവില്‍നിന്നും മാറിയുളള ഒരു വ്യത്യസ്ത ചിത്രവുമായിട്ടാണ് അജിത്ത് ഇത്തവണ എത്തുന്നത്. അമിതാഭ് ബച്ചന്റെ ബോളിവുഡ് ചിത്രം പിങ്കിന്റെ ഔദ്യോഗിക റീമേക്ക് കൂടിയാണ് നേര്‍കൊണ്ട പാര്‍വൈ. പതിവ് അജിത്ത് ചിത്രങ്ങളില്‍നിന്നും വേറിട്ടുനില്‍ക്കുന്ന സിനിമ തന്നെയായിരിക്കും നേര്‍കൊണ്ട പാര്‍വൈ എന്നാണ് അറിയുന്നത്. അജിത്ത് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമൊരുക്കുന്നത് ധീരന്‍ അധികാരം ഒണ്‍ട്രു സംവിധായകന്‍ എച്ച് വിനോദാണ്.

നേര്‍കൊണ്ട പാര്‍വൈയുടെ ഫസ്റ്റ്‌ലുക്ക്

നേര്‍കൊണ്ട പാര്‍വൈയുടെ ഫസ്റ്റ്‌ലുക്ക്

നേര്‍കൊണ്ട പാര്‍വൈയുടെ ഫസ്റ്റ്‌ലുക്ക് അടുത്തിടെയായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. ഫസ്റ്റ്‌ലുക്കില്‍ താടി വെച്ചുളള ഗെറ്റപ്പിലാണ് അജിത്തിനെ കാണിച്ചിരുന്നത്. തുടര്‍ന്ന് അജിത്തിന്റെ മറ്റു ചിത്രങ്ങളും പുറത്തുവന്നിരുന്നു. നേര്‍കൊണ്ട പാര്‍വൈയില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് സൂപ്പര്‍താരം എത്തുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത്തവണയും പതിവ് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും തല എത്തുന്നുണ്ട്.

സിനിമയുടെ ടീസര്‍

സിനിമയുടെ ടീസര്‍

ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെയാണ് അജിത്തിന്റെ നേര്‍കൊണ്ട പാര്‍വൈയുടെ ടീസറിനായി കാത്തിരിക്കുന്നത്. സിനിമയുടെ ടീസര്‍ റിലീസ് സംബന്ധിച്ചുളള റിപ്പോര്‍ട്ടുകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നത്. അജിത്തിന്റെ പിറന്നാള്‍ ദിനമായ മേയ് ഒന്നിന് നേര്‍കൊണ്ട പാര്‍വൈയുടെ ടീസര്‍ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്. എല്ലാവരും വലിയ ആകാംക്ഷകളോടെയാണ് സിനിമയുടെ ടീസറിനായി ഉറ്റുനോക്കുന്നത്.

ഓഗസ്റ്റ് പത്തിനാണ്

ഓഗസ്റ്റ് പത്തിനാണ്

ഓഗസ്റ്റ് പത്തിനാണ് നടന്റെ പുതിയ സിനിമ പുറത്തിറങ്ങുന്നത്. പതിവ് മാസ് എന്റര്‍ടെയ്നറുകളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന അജിത്ത് ചിത്രമായിരിക്കും നേര്‍കൊണ്ട പാര്‍വൈ എന്നാണറിയുന്നത്. തലയുടെ പുതിയ ചിത്രവും വമ്പന്‍ റിലീസായിട്ടാകും തിയ്യേറ്ററുകളിലേക്ക് എത്തുക. സിനിമയുടെ പ്രധാന സീനുകളെല്ലാം തന്നെ ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലായിരുന്നു ചിത്രീകരിച്ചിരുന്നത്.

വിദ്യാ ബാലനാണ് നായിക

വിദ്യാ ബാലനാണ് നായിക

വിദ്യാ ബാലനാണ് ചിത്രത്തില്‍ അജിത്തിന്റെ ഭാര്യയുടെ വേഷത്തില്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കിടാചലം തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അന്തരിച്ച നടി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറാണ് അജിത്ത് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയില്‍ ഇവരുടെ മകള്‍ ജാന്‍വി കപൂറും അതിഥി വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X