വിശ്വാസത്തിനു ശേഷം നേര്‍കൊണ്ട പാര്‍വൈയുമായി അജിത്ത്! ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്! കാണൂ
വിശ്വാസത്തിന്റെ വിജയത്തിനു ശേഷം തല അജിത്തിന്റെ പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. അമിതാഭ് ബച്ചന്റെ പിങ്കിന്റെ തമിഴ് പതിപ്പിലാണ് അജിത്ത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നേര്‍കൊണ്ട പാര്‍വൈ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് അജിത്ത് എത്തുന്നത്. തീരന്‍ അധികാരം ഒണ്‍ട്രിനു ശേഷം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിരിക്കുകയാണ്.

നടി വിദ്യാ ബാലനാണ് ചിത്രത്തില്‍ അജിത്തിന്റെ ഭാര്യയുടെ വേഷത്തില്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കിടാചലം തുടങ്ങിയവരും
സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അന്തരിച്ച നടി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറാണ് അജിത്തിന്റെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്.
സിനിമയില്‍ ഇവരുടെ മകള്‍ ജാന്‍വി കപൂറും അതിഥി വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അജിത്തിന്റെ നേര്‍കൊണ്ട പാര്‍വൈ മേയ് റിലീസായി തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications