അജിത്തിന്റെ പുതിയ കാര്‍ വൈറലാകുന്നു

By Aswathi

തല അജിത്തിന് വാഹനങ്ങളോടും റൈസിങിനോടും ഉള്ള താത്പര്യം ആരാധകര്‍ക്ക് അറിയാവുന്നതാണ്. അരു അഭിനേതാവ് ആയില്ലെങ്കില്‍ എന്ന ചോദ്യത്തിന് അജിത്തിന്റെ കാര്യത്തില്‍ ഒട്ടും ശങ്കിക്കാതെ പറയാവുന്ന ഉത്തരമാണ് റൈസര്‍.

അജിത്ത് വാങ്ങിയ പുതിയ കാര്‍ ആണ് ഇപ്പോള്‍ സംസാര വിഷയം. ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാറായ ബി എം ഡബ്ല്യു ഐ8 ആണ് അജിത്ത് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ഈ ഇടെയാണ് ഐ8 സ്‌പോര്‍ട്‌സ് കാര്‍ എത്തിയത്.

ajith-car

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിയ്ക്കാന്‍ വെറും 4.4 സെക്കന്റ് നേരം മാത്രമേ ബി എം ഡബ്ല്യൂ ഐ8 എടുക്കൂ. ബാറ്ററിയില്‍ മാത്രം ഓടുകയാണെങ്കില്‍ മണിക്കൂറില്‍ പരമാവധി 120 കിലോമീറ്റര്‍ വേഗത പിടിക്കാനാകും.

ലോകമെമ്പാടും വാഹനപ്രേമികള്‍ക്കിടയില്‍ വലിയ തരംഗമായി മാറിയ വാഹനമാണിത്. ഹൈബ്രിഡ് കാറുകള്‍ക്ക് ഇന്ത്യയില്‍ മികച്ച ഭാവിയുണ്ടെന്ന് ഉറപ്പിക്കുന്നതാണ് വിപണിയില്‍ നിന്നുള്ള പ്രതികരണങ്ങള്‍. ഏകദേശം മൂന്നരക്കോടിയാണ് കാറിന്റെ വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X