വലിമൈയില്‍ പുതിയ ലുക്കില്‍ തല അജിത്ത്! ചിത്രം ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

തല അജിത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് വലിമൈ. വിശ്വാസം, നേര്‍കൊണ്ട പാര്‍വൈ തുടങ്ങിയ സിനിമകളുടെ വിജയത്തിന് പിന്നാലെയാണ് സൂപ്പര്‍ താരത്തിന്റെ പുതിയ ചിത്രം എത്തുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നേര്‍കൊണ്ട പാര്‍വൈയ്ക്ക് ശേഷമാണ് അജിത്തും സംവിധായകനും വീണ്ടും ഒന്നിക്കുന്നത്. ബോണി കപൂര്‍ തന്നെയാണ് ഇത്തവണയും സിനിമ നിര്‍മ്മിക്കുന്നത്.

ajith

ആക്ഷന്‍ ത്രില്ലറായിട്ടാണ് സിനിമ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. വലിമൈയില്‍ വെറിട്ടൊരു ഗെറ്റപ്പിലാണ് അജിത്ത് എത്തുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ സൂപ്പര്‍ താരത്തിന്റെ പുതിയ ലുക്ക് സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. അജിത്തിന്റെ ഫാന്‍സ് പേജുകളിലെല്ലാം നടന്റെ പുതിയ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

യുവന്‍ ശങ്കര്‍ രാജയാണ് അജിത്ത് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണം ചെയ്യുന്നു. ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം അജയ് ദേവ്ഗണും ജാന്‍വി കപൂറും എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല.

Read more about: ajith അജിത്ത്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X