For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകനെ ഓര്‍ത്ത് വിഷമിച്ചിരിക്കുന്ന വിജയിനെ അജിത്ത് വിളിച്ചിരുന്നോ? യാഥാര്‍ത്ഥ്യം ഇങ്ങനെയാണ്!

  |

  കൊവിഡ് 19 പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു രാജ്യമൊട്ടുക്കും ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. റിലീസുകളും ഷൂട്ടിംഗുകളെല്ലാം മാറ്റിവെച്ചതോടെ സിനിമാലോകവും നിശബ്ദമാവുകയായിരുന്നു. താരങ്ങളെല്ലാം വീട്ടില്‍ കഴിയുകയാണ്. കുടുംബത്തിനോടൊപ്പം സമയം ചെലവഴിക്കാന്‍ കിട്ടിയതിന്റെ സന്തോഷത്തിലാണ് ചിലര്‍. മറ്റ് ചിലരാവട്ടെ പഴയ ഹോബി പൊടിതട്ടിയെടുത്തും പാചക പരീക്ഷണങ്ങള്‍ നടത്തിയുമൊക്കെ സജീവമാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് പല താരങ്ങളും വിശേഷങ്ങള്‍ പങ്കുവെക്കുന്നത്.

  ആര്യയ്ക്ക് പറ്റിയ അമളി! രേഷ്മ ധീരവനിതയാണ്! അവളിലൂടെ എല്ലാവര്‍ക്കും നീതി കിട്ടിയെന്നും ദിയ സന

  തമിഴകത്തിന്റെ സ്വന്തം താരമായ ഇളയദളപതി മകനെക്കുറിച്ചുള്ള ആശങ്കയിലാണെന്നുള്ള വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. കാനഡയിലാണ് ജെയ്‌സണ്‍ സഞ്ജയ്. ദിവ്യയ്ക്കും സംഗീതയ്ക്കുമൊപ്പം വിജയ് ചെന്നൈയിലെ വീട്ടിലുണ്ട്. സിനിമാപഠനത്തിന് വേണ്ടിയാണ് മകന്‍ കാനഡയിലേക്ക് പോയത്. മുത്തച്ഛനും അച്ഛനും പിന്നാലെയായി സിനിമയില്‍ അരങ്ങേറാനാണ് സഞ്ജയും പ്ലാന്‍ ചെയ്യുന്നത്. ഹ്രസ്വചിത്രങ്ങളൊരുക്കി നേരത്തെ താരപുത്രന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ധ്രുവ് വിക്രമിനൊപ്പം ജയ്‌സണും എത്തുന്നുവെന്നുള്ള വിവരങ്ങളായിരുന്നു ഇടയ്ക്ക് പുറത്തുവന്നത്.

  Ajith

  മകനെക്കുറിച്ച് ആശങ്കപ്പെട്ട് കഴിയുന്ന വിജയ് യെ ആശ്വസിപ്പിക്കാനായി അജിത്ത് ഫോണില്‍ വിളിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ക്ഷണനേരം കൊണ്ടായിരുന്നു ഈ വാര്‍ത്ത വൈറലായി മാറിയത്. എന്നാല്‍ അത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്നാണ് ഇവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. സ്‌ക്രീനില്‍ സിനിമകളുമായി പോരാട്ടം നടത്താറുണ്ടെങ്കിലും വ്യക്തി ജീവിതത്തില്‍ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും.

  ഇസയ്ക്കായി ചാക്കോച്ചന്‍റെ സമ്മാനം! പിറന്നാള്‍ കേക്കിലൊളിപ്പിച്ച സര്‍പ്രൈസ് ഇതായിരുന്നു! കാണൂ

  വിജയ് യെ അജിത്ത് വിളിച്ചുവെന്ന് പറയുന്ന വാര്‍ത്ത വ്യാജമാണ്. അത്തരത്തിലൊരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ അത് പബ്ലിക്കായി, സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവില്ലെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററാണ് വിജയുടേതായി തിയേറ്ററുകളിലേക്കെത്തുന്ന അടുത്ത ചിത്രം. എച്ച് വിനോദിന്റെ വാലിമൈയിലാണ് അജിത്ത് അഭിനയിച്ചുകൊണ്ടിരുന്നത്. അതിനിടയിലാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്.

  ഫുക്രു അനിയനാണ്, മഞ്ജു സഹോദരിയും! എനിക്ക് ആരോടും ദേഷ്യമില്ലെന്നും രജിത് കുമാര്‍!

  റിലീസുകളുമായി ബന്ധപ്പെട്ട് ആരാധകര്‍ പോരാടാറുണ്ടെങ്കിലും താരങ്ങള്‍ തമ്മില്‍ അടുത്ത സൗഹൃദമാണ്. പലപ്പോഴും ഫാന്‍സ് പ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് മനസ്സിലാക്കാറില്ല. തങ്ങളുടെ സൗഹൃദത്തെക്കുറിച്ചോ, അടുപ്പത്തെക്കുറിച്ചോ താരങ്ങളും സംസാരിക്കാറില്ല.

  പ്രതികരിക്കുന്നത് നിര്‍ത്തിയെന്ന് ദയ അശ്വതി! ഇനി മൗനമാണ്! തിരിച്ചുവരണമെങ്കില്‍ അത് നടന്നിരിക്കണം

  English summary
  Ajith's phone call to Vijay, truth is here
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X