സന്തോഷമല്ല സങ്കടം! അര്‍ധരാത്രിയിലെ ആ കാഴ്ചയില്‍ വികാരധീനനായി അജിത്ത്! ഒപ്പം ഒരു ഉപദേശവും! കാണാം!
താരങ്ങള്‍ക്ക് മികച്ച പിന്തുണയാണ് ആരാധകലോകം നല്‍കാറുള്ളത്. ആരാധകരുടെ ഇഷ്ടാനിഷ്ടത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാറുണ്ട് പല താരങ്ങളും. സിനിമകള്‍ സ്വീകരിക്കുമ്പോഴും പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോഴുമൊക്കെ അവര്‍ ഇക്കാര്യത്തെക്കുറിച്ച് വാചാലരാവാറുമുണ്ട്. തങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ച് താരങ്ങള്‍ രംഗത്തെത്താറുണ്ട്. ആരാധകരോട് മാന്യമായി പെരുമാറുകയും സെല്‍ഫി എടുക്കാനുമൊക്കെ അനുവദിക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് അജിത്ത്. യാതൊരുവിധ താരജാഡയുമില്ലാതെ സാധാരണക്കാരനായാണ് അദ്ദേഹം പെരുമാറാറുള്ളത്.
സിനിമാസെറ്റുകളിലൊക്കെ നിരവധി പേരാണ് താരത്തെ കാണാനും ഫോട്ടോയെടുക്കാനുമായി എത്തുന്നത്. അദ്ദേഹം പങ്കെടുക്കുന്ന ചടങ്ങുകളെല്ലാം ക്ഷണനേരം കൊണ്ട് മുഖ്യ ആകര്‍ഷണമായി മാറാറുമുണ്ട്. കുശലം പറയാനും ഫോട്ടോയെടുക്കാനുമായി തനിക്കരികിലേക്ക് എത്തുന്നവരെ താരം നിരാശപ്പെടുത്താറുമില്ല. വിശ്വാസത്തിന്റെ ഡബ്ബിംഗ് നടക്കുന്നതിനിടയിലെ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്. എവിഎം സ്റ്റുഡിയോയ്ിലെ ഡബ്ബിംഗിനിടയിലായിരുന്നു ഈ സംഭവം നടന്നത്.

രാത്രി ഏറെ വൈകിയും അദ്ദേഹം ഡബ്ബിംഗ് തുടരുകയായിരുന്നു. അദ്ദേഹം അവിടെയുണ്ടെന്നറിഞ്ഞതിനെത്തുടര്‍ന്നാണ് ആരാധകര്‍ പുറത്ത് കാത്തുനിന്നത്. ഡബ്ബിംഗ് പൂര്‍ത്തിയായപ്പോള്‍ പുറത്തേക്കിറങ്ങിയ അദ്ദേഹം നേരെ കാറില്‍ കയറി താമസ സ്ഥലത്തേക്ക് പോവുകയായിരുന്നു. ഇതിനിടയിലാണ് ആരാധകര്‍ കാറിനും ചുറ്റും ഓടിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട താരം കാര്‍ നിര്‍ത്തി ഇറങ്ങി വന്നു, അവരോട് സംസാരിച്ചു ഫോട്ടോയ്ക്കും പോസ് ചെയ്തു. ഇതിന് ശേഷമാണ് ഇങ്ങനെ ഉറക്കമിളച്ച് കാത്തിരിക്കരുതെന്ന് അദ്ദേഹം ഉപദേശിച്ചത്. സന്തോഷമല്ല പകരം സങ്കടമാണ് അദ്ദേഹത്തിനുണ്ടായത്.


Click it and Unblock the Notifications