വക്കീല്‍ വേഷം കഴിഞ്ഞു! ഇനി പോലീസ് ഓഫീസറായി തല അജിത്ത്! സൂപ്പര്‍താരത്തിന്റെ പുതിയ സിനിമ വരുന്നു
തല അജിത്തിന്റെ പുതിയ സിനിമകള്‍ക്കായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്. വിശ്വാസത്തിന്റെ വലിയ വിജയത്തിനു ശേഷം തമിഴകത്ത് വീണ്ടും തിളങ്ങിനില്‍ക്കുകയാണ് അജിത്ത്. നേര്‍കൊണ്ട പാര്‍വൈ എന്ന സിനിമയാണ് അടുത്തിടെ സൂപ്പര്‍താരത്തിന്‌റെതായി പൂര്‍ത്തിയായിരുന്നത്. സിനിമ ആഗസ്റ്റിലാണ് ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
അതേസമയം അജിത്തിന്റെ അടുത്ത ചിത്രവും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമാണ്. ബോണി കപൂര്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന് തല 60 എന്നാണ് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. എച്ച് വിനോദ് തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

തല 60യില്‍ അജിത്ത് ഒരു പോലീസ് ഓഫീസറുടെ റോളിലായിരിക്കും എത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നേര്‍കൊണ്ട പാര്‍വൈയിലെ വക്കീല്‍ വേഷത്തിന് പിന്നാലെയാണ് പോലീസായും നടന്‍ എത്തുന്നത്. സിനിമ അടുത്ത വര്‍ഷമായിരിക്കും തിയ്യേറ്ററുകളിലേക്ക് എത്തുക.
ഒരു പക്ഷ ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും സിനിമയെന്നാണ് അറിയുന്നത്. അടുത്ത വര്‍ഷം അജിത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ചായിരിക്കും സിനിമ റിലീസ് ചെയ്യുകയെന്നും അറിയുന്നു. തല 60 യെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications