അജിത്ത് വീണ്ടും മിന്നിക്കാനുളള വരവാണ്! വിശ്വാസം ഷൂട്ടിംഗ് പൂര്‍ത്തിയായി! പൊങ്കലിന് റിലീസ്
തല അജിത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് വിശ്വാസം. അജിത്തിന്റെ പുതിയ ചിത്രത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിനു ലഭിച്ചുകൊണ്ടിരുന്നത്. വിവേകം എന്ന ചിത്രത്തിനു ശേഷം സൂപ്പര്‍ താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് വിശ്വാസം.
വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അജിത്തിനോടൊപ്പം അഭിനയിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങളറിയാന്‍ വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്. സിനിമയുടെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകരണമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

വിശ്വാസം
തല അജിത്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു ചിത്രമായിരിക്കും വിശ്വാസം എന്നാണറിയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങിയതു മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. ഇത്തവണയും ഒരു മാസ് എന്റര്‍ടെയ്നര്‍ ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നത്. അജിത്ത് സിനിമയില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ഘടകങ്ങളെല്ലാം ചിത്രത്തിലും ഉണ്ടാവുമെന്നാണ് അറിയുന്നത്.

ഇരട്ട വേഷത്തില്‍ അജിത്ത്
വിശ്വാസത്തില് ഇരട്ട വേഷത്തിലാണ് അജിത്ത് എത്തുന്നത്. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ സത്യജോതി ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുളകുപാടം ഫിലിംസാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. വിശ്വാസത്തിലെ അജിത്തിന്റെ പുതിയ ഗെറ്റപ്പിനെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ലേഡീസൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തില്‍ അജിത്തിന്റെ നായികാ വേഷത്തിലെത്തുന്നത്. ബില്ല,ഏകന്‍,ആരംഭം തുടങ്ങിയ സിനിമകള്‍ക്കു ശേഷം അജിത്തിന്റെ നായികയായി നയന്‍താര എത്തുന്ന ചിത്രം കൂടിയാണ് വിശ്വാസം.

ഷൂട്ടിംഗ് പൂര്‍ത്തിയായി
ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. അണിയറ പ്രവര്‍ത്തകര്‍ തന്നെയായിരുന്നു ഇക്കാര്യം അറിയിച്ചിരുന്നത്. പൊങ്കല്‍ റിലീസായിട്ടാകും ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക. വമ്പന്‍ താരനിരയാണ് അജിത്തിന്റെ വിശ്വാസത്തില്‍ അണിനിരക്കുന്നത്. മലയാളി താരം അനിഘയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുണ്ട്. വിവേക്,റോബോ ശങ്കര്‍,തമ്പി രാമയ്യ,യോഗി ബാബു,കോവൈ സരള,ഇമാന്‍ അണ്ണാച്ചി.ബോസ് വെങ്കട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സംവിധാനത്തിനു പുറമെ സിരുത്തെ ശിവ തന്നെയാണ് വിശ്വാസത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ടീസറിനായുളള കാത്തിരിപ്പ്
സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതോടെ ചിത്രത്തിന്റെ ടീസറിനായുളള കാത്തിരിപ്പിലാണ് ആരാധകരുളളത്. ടീസര്‍ ഉടന്‍ പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് എല്ലാവരുമുളളത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ചാണ് സൂപ്പര്‍താരത്തെ ലൊക്കേഷന്‍ ചിത്രങ്ങളില്‍ കാണിച്ചിരുന്നത്


Click it and Unblock the Notifications