തലയും തലൈവരും തമ്മിലുള്ള മത്സരം! വിശ്വാസം വാരിക്കൂട്ടിയത് കോടികള്‍, ഇതും മറ്റൊരു റെക്കോര്‍ഡാണ്!
2019 തമിഴ്‌നാട്ടിലെ സിനിമാ ഇന്‍ഡസ്ട്രിയില്‍ രണ്ട് ഹിറ്റ് ചിത്രങ്ങളായിരുന്നു സമ്മാനിച്ചത്. പൊങ്കലിന് മുന്നോടിയായി ജനുവരി പത്തിന് റിലീസിനെത്തിയ രജനികാന്തിന്റെ പേട്ടയും അജിത്തിന്റെ വിശ്വാസവുമായിരുന്നു തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ചത്. തലയും തലൈവരും തമ്മിലുള്ള യുദ്ധത്തില്‍ തമിഴ്‌നാട്ടില്‍ വിജയിച്ചത് അജിത്തായിരുന്നു. റിലീസിനെത്തിയ ആദ്യദിവസം മുതല്‍ ഗംഭീര പ്രകടനമായിരുന്നു വിശ്വാസം നടത്തിയത്.
പേട്ടയും വിശ്വാസവും തമ്മിലുള്ള മത്സരത്തില്‍ ആരാധകരും ആവേശത്തിലായിരുന്നു. ബോക്‌സോഫീസിലെ കണക്കുകളുടെ പേരില്‍ ആരാധകര്‍ തമ്മില്‍ ഫാന്‍ ഫൈറ്റും നടന്നിരുന്നു. ഇപ്പോഴിതാ കോടികള്‍ വാരിക്കൂട്ടി അജിത്ത് ബോക്‌സോഫീസില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.

വിശ്വാസം
അജിത്ത് നായകനാക്കി ശിവയുടെ സംവിധാനത്തില്‍ എത്തിയ ചിത്രമായിരുന്നു വിശ്വാസം. നേരത്തെ ഇതേ കൂട്ടുകെട്ടിലെത്തിയ വിവേകം ബിഗ് റിലീസായി എത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം കരസ്ഥമാക്കിയിരുന്നില്ല. പൊങ്കലിന് മുന്നോടിയായി പേട്ടയ്‌ക്കൊപ്പമെത്തിയ വിശ്വാസം തന്റെ ജൈത്രയാത്ര തുടരുകയാണ്. കിടിലനൊരു ഫാമിലി മാസ് ആക്ഷന്‍ ചിത്രമായി ഒരുക്കിയ വിശ്വാസത്തില്‍ നയന്‍താരയാണ് നായിക. ജഗപതി ബാബു, അനിഘ, വിവേക്, യോഗി ബാബു, തുടങ്ങി നിരവധി താരങ്ങളും സിനിമയിലുണ്ടായിരുന്നു.

അതിവേഗം നൂറ് കോടി ക്ലബ്ബിലേക്ക്
നാല് ദിവസം കൊണ്ട് രജനികാന്തിന്റെ പേട്ട നൂറ് കോടി ക്ലബ്ബിലെത്തിയപ്പോള്‍ വിശ്വാസം അഞ്ചാം ദിവസമാണ് ഈ നേട്ടത്തിലെത്തിയത്. 97.50 കോടിയായിരുന്നു നാലാം ദിവസം വിശ്വാസത്തിന് ലഭിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും റെക്കോര്‍ഡ് കളക്ഷന്‍ നേടിയത് വിശ്വാസമാണെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തന്നെ വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് മാത്രമായി 125 കോടി വിശ്വാസം സ്വന്തമാക്കിയെന്നാണ് നിര്‍മാതാക്കള്‍ പറഞ്ഞത്. നൂറ് കോടിയ്ക്ക് പിന്നാലെ 150 കോടി നേടാനും സിനിമയ്ക്ക് കഴിഞ്ഞിരുന്നു. അജിത്തിന്റെ കരിയറിലെ ആദ്യത്തെ നൂറ് കോടി ചിത്രമാണിത്.

നൂറല്ല ഇരുന്നൂറ് കോടി
വിശ്വാസം അതിവേഗം നൂറ് കോടി ക്ലബ്ബിലെത്തി എന്ന് മാത്രമല്ല ഇരുന്നൂറ് കോടി ക്ലബ്ബിലെത്തിയെന്നുള്ളതാണ് ഏറ്റവും പുതിയ വാര്‍ത്ത. റിലീസിനെത്തി അമ്പത് ദിവസം കഴിഞ്ഞിട്ടും ഇപ്പോഴും നിരവധി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ആഗോള ബോക്‌സോഫീസില്‍ 200 കോടി മറികടന്നു എന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സത്യ ജ്യോതി ഫിലിംസ് നിര്‍മ്മിച്ച ചിത്രം 50-ാം ദിവസം എത്തിയതിന്റെ ആഘോഷം വലിയ ആര്‍പ്പുവിളികളോടെയായിരുന്നു ആഘോഷിച്ചത്. ആരാധകര്‍ക്കൊപ്പം സന്തോഷം പങ്കുവെക്കാന്‍ അണിയറ പ്രവര്‍ത്തകരും തിയറ്ററിലെത്തിയിരുന്നു.

കേരളത്തിലും വമ്പന്‍ സ്വീകരണം
തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ മൂന്ന് ഭാഷ ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും അജിത്തിനെ ആരാധിക്കുന്ന വലിയൊരു വിഭാഗം ആളുകള്‍ കേരളത്തിലുണ്ട്. കേരളത്തില്‍ നിന്നും ഏറ്റവുമധികം ആരാധകരുള്ള തമിഴ് നടന്മാരില്‍ ഒരാളാണ് അജിത്ത്. തല എന്ന വിളിക്കുന്ന അജിത്തിന്റെ സിനിമകള്‍ വലിയ പ്രധാന്യത്തോടെയാണ് കേരളത്തിലും റിലീസ് ചെയ്യുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് വിശ്വാസത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരുന്നത്. ആദ്യദിനം കേരളത്തിലും വിശ്വാസത്തിന് നല്ല പ്രതികരണമായിരുന്നു ലഭിച്ചത്.


Click it and Unblock the Notifications











