തല അജിത്ത് ചിത്രം വിശ്വാസത്തിലെ ആദ്യ ഗാനം പുറത്ത്! തരംഗമായി അടിച്ച് തൂക്ക് പാട്ട്! വീഡിയോ കാണാം
തല അജിത്തിന്റെ പൊങ്കല്‍ റിലീസായി എത്തുന്ന എറ്റവും പുതിയ ചിത്രമാണ് വിശ്വാസം. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ ഗാനം തരംഗമായിരിക്കുകയാണ്. ഡി ഇമാന്‌റെ സംഗീതത്തില്‍ സിനിമയിലെ ഒരു അടിപൊളി ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രം ഒരു മാസ് എന്റര്‍ടെയ്‌നറായിരിക്കും എന്നാണറിയുന്നത്.
തമിഴകത്തെ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് അജിത്തിന്റെ നായികാ വേഷത്തില്‍ എത്തുന്നത്. വിശ്വാസത്തില്‍ അജിത്ത് ഇരട്ടവേഷത്തിലായിരിക്കും എത്തുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും മറ്റൊരു വേറിട്ട ലുക്കിലുമാണ് താരം എത്തുന്നത്.

വീരം,വേതാളം,വിവേകം തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം സിരുത്തൈ ശിവ തലയെ നായകനാക്കിയൊരുക്കുന്ന ചിത്രം കൂടിയാണ് വിശ്വാസം. സിനിമ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ജനുവരി 14ന് ചിത്രം റിലീസിന് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് നേരത്തെ വിറ്റുപോയിരുന്നു. റെക്കോര്‍ഡ് തുകയ്ക്ക് തമിഴിലെ പ്രമുഖ നെറ്റ്വര്‍ക്കായ സണ്‍ ടിവിയായിരുന്നു ചിത്രം സ്വന്തമാക്കിയിരുന്നത്.
തമ്പി രാമയ്യ,യോഗി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. യെന്നൈ അറിന്താലിനു ശേഷം അനിഘ വീണ്ടും അജിത്തിന്റെ മകളായി ചിത്രത്തില്‍ വേഷമിടുന്നുണ്ടെന്നാണ് അറിയുന്നത്.തമിഴില്‍ അനഘയുടെ നാലാമത്തെ ചിത്രമാണ് വിശ്വാസം. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.അജിത്തിനെയും നയന്‍താരയെയും കാണിച്ചുകൊണ്ടുളള ചിത്രങ്ങളാണ് പുറത്തിറങ്ങിയിരുന്നത്.


Click it and Unblock the Notifications











