twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    150 കോടി ക്ലബ്ബിലെത്തിയ അജിത്ത്! തലയുടെ കരിയറിലെ ഏറ്റവും വലിയ റെക്കോര്‍ഡ്! വിശ്വാസം മിന്നിക്കുന്നു

    |

    Recommended Video

    വിശ്വാസം മിന്നിക്കുന്നു | Filmibeat Malayalam

    തമിഴ്‌നാട്ടില്‍ പുതിയ വര്‍ഷം ഹിറ്റ് സിനിമകളുമായിട്ടാണ് ആരംഭിച്ചത്. പൊങ്കലിന് മുന്നോടിയായി ജനുവരി പത്തിന് രണ്ട് സിനിമകളായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. അജിത്ത് നായകനായ വിശ്വാസം. രജനികാന്തിന്റെ പേട്ട എന്നീ സിനിമകളായിരുന്നു ഒരേ ദിവസം റിലീസിനെത്തിയത്. രണ്ടും ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്.

    ബോക്‌സോഫീസില്‍ ഗംഭീര പ്രകടനം നടത്തിയ സിനിമ ആരാണെന്ന് കണ്ട് പിടിക്കാന്‍ വേണ്ടി ഇരു സിനിമകളുടെയും പേരില്‍ ആരാധകര്‍ തമ്മില്‍ പോരാട്ടവും നടന്നിരുന്നു. നൂറും നൂറ്റമ്പതും കോടികള്‍ വാരിക്കൂട്ടി അതിവേഗം ജൈത്രയാത്ര തുടരുന്ന വിശ്വാസം അജിത്തിന്റെ കരിയറിലെ സകല റെക്കോര്‍ഡുകളും തകര്‍ത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

     വിശ്വാസം

    വിശ്വാസം

    ശിവയുടെ സംവിധാനത്തില്‍ അജിത്ത് നായകനായെത്തിയ ചിത്രമാണ് വിശ്വാസം. നേരത്തെ ഇതേ കൂട്ടുകെട്ടിലെത്തിയ വിവേകം എന്ന ചിത്രം പ്രതീക്ഷിച്ച വിജയം കരസ്ഥമാക്കിയിരുന്നില്ല. പൊങ്കലിന് മുന്നോടിയായി പേട്ടയ്‌ക്കൊപ്പം ജനുവരി പത്തിനായിരുന്നു വിശ്വാസം റിലീസ് ചെയ്തത്. കിടിലനൊരു ഫാമിലി മാസ് ആക്ഷന്‍ ചിത്രമായി ഒരുക്കിയ വിശ്വാസത്തില്‍ നയന്‍താരയാണ് നായിക. ജഗപതി ബാബു, അനിഘ, വിവേക്, യോഗി ബാബു, തുടങ്ങി നിരവധി താരങ്ങളും സിനിമയിലുണ്ടായിരുന്നു. വിശ്വാസവും ആദ്യദിനം മുതല്‍ ബോക്‌സോഫീസില്‍ തരംഗമായിരുന്നു.

     മിന്നുന്ന പ്രകടനമായി വിശ്വാസം

    മിന്നുന്ന പ്രകടനമായി വിശ്വാസം

    തമിഴ്‌നാട്ടില്‍ തലൈവര്‍ രജനികാന്തിന് ലഭിക്കുന്നതിനെക്കാള്‍ പിന്തുണ ലഭിച്ചത് അജിത്തിനായിരുന്നു. ആദ്യദിനം തമിഴ്‌നാട്ടില്‍ നിന്നും വിശ്വാസം വാരിക്കൂട്ടിയത് 26.7 കോടി രൂപയായിരുന്നു. കേരളത്തിലും വിശ്വാസത്തിന് നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് വിശ്വാസത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ഇനിഷ്യല്‍ കളക്ഷന്‍ മുന്നില്‍ നില്‍ക്കുന്നത് വിശ്വാസമാണ്.

     നൂറ് കോടി ക്ലബ്ബിലേക്ക്

    നൂറ് കോടി ക്ലബ്ബിലേക്ക്

    പേട്ട നാല് ദിവസം കൊണ്ട് നൂറ് കോടി ക്ലബ്ബിലെത്തിയപ്പോള്‍ വിശ്വാസം അഞ്ചാം ദിവസമാണ് ഈ നേട്ടത്തിലെത്തിയത്. 97.50 കോടിയായിരുന്നു നാലാം ദിവസം വിശ്വാസത്തിന് ലഭിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും റെക്കോര്‍ഡ് കളക്ഷന്‍ നേടിയ വിശ്വാസമാണെന്ന് പറഞ്ഞ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് മാത്രമായി 125 കോടി വിശ്വാസം സ്വന്തമാക്കിയെന്നാണ് നിര്‍മാതാക്കള്‍ പറഞ്ഞത്. നൂറ് കോടിയ്ക്ക് പിന്നാലെ 150 കോടി നേടാനും സിനിമയ്ക്ക് കഴിഞ്ഞിരുന്നു. അജിത്തിന്റെ കരിയറിലെ ആദ്യത്തെ നൂറ് കോടി ചിത്രമാണിത്.

     ഉയരങ്ങള്‍ കീഴടക്കുന്നു

    ഉയരങ്ങള്‍ കീഴടക്കുന്നു

    റിലീസിനെത്തിയ ആദ്യദിവസം മുതല്‍ തമിഴ്‌നാട്ടില്‍ മുന്നില്‍ നിന്നത് വിശ്വാസമാണ്. വിശ്വാസം ആദ്യദിനം 26 കോടി നേടിയപ്പോള്‍ പേട്ട 23 കോടിയായിരുന്നു തമിഴ്‌നാട് ബോക്‌സോഫീസില്‍ നിന്നും വാരിക്കൂട്ടിയത്. മൂന്ന് കോടിയോളം രൂപയ്ക്ക് പിന്നിലായിരുന്നു പേട്ട. ഏഴ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും 70 കോടിയോളം വിശ്വാസം സ്വന്തമാക്കിയപ്പോള്‍ പേട്ടയ്ക്ക് ലഭിച്ചത് 60 കോടിയായിരുന്നു. ഫോറം കേരള പുറത്ത് വിട്ട കണക്കുകളിലാണ് ഇത് പറഞ്ഞിരിക്കുന്നത്. അതേ സമയം നിര്‍മാതാക്കള്‍ റിലീസ് ചെയ്തിരിക്കുന്ന കളക്ഷന്‍ വിവരങ്ങള്‍ തെറ്റാണെന്ന് ആരോപിച്ച് ഒരു വിഭാഗം സിനിമാപ്രേമികള്‍ രംഗത്തെത്തിയിരുന്നു.

    English summary
    Ajith's Viswasam movie latest collection report
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X