മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറുമായി തലയുടെ വരവ്! വൈറലായി വിശ്വാസം ലൊക്കേഷന്‍ ചിത്രങ്ങള്‍! കാണൂ

By Prashant V R

തമിഴകത്ത് സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് അജിത്ത്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമേ ചെയ്യാറുളളുവെങ്കിലും ഈ സിനിമകള്‍ക്കെല്ലാം വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കാറുളളത്. രജനീകാന്തിന്റെയും വിജയുടെയും സിനിമകള്‍ക്ക് ലഭിക്കുന്ന അതേ സ്വീകാര്യത അജിത്തിന്റെ ചിത്രങ്ങള്‍ക്കും സോഷ്യല്‍ മീഡിയയില്‍ ലഭിക്കാറുണ്ട്. ദീന എന്ന ചിത്രമിറങ്ങിയതിനു ശേഷമായിരുന്നു അജിത്തിനെ സ്‌നേഹത്തോടെ തല എന്ന് ആരാധകര്‍ വിളിച്ചുതുടങ്ങിയത്.

അജിത്തിന്റെ പുതിയ ചിത്രം വിശ്വാസത്തിനായി വലിയ ആവേശത്തോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന സിനിമ ഉടന്‍ തന്നെ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. വിവേകം എന്ന ഹിറ്റ് ചിത്രത്തിനു ശേഷം താരത്തിന്റെതായി പുറത്തിറങ്ങുന്ന സിനിമ കൂടിയാണ് വിശ്വാസം. വമ്പന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അജിത്തിനോടൊപ്പം അഭിനയിക്കുന്നത്. പ്രഖ്യാപന വേള മുതല്‍ ചിത്രത്തിന്റെ വിശേഷങ്ങളറിയാന്‍ വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്. ചിത്രീകരണം പുരോഗമിക്കവെ സിനിമയുടെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

വിശ്വാസവുമായി അജിത്ത്

വിശ്വാസവുമായി അജിത്ത്

വിവേകം എന്ന ചിത്രത്തിനു ശേഷം അജിത്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശ്വാസം. വീരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു ഈ കൂട്ടുകെട്ട് തമിഴില്‍ ഒന്നിച്ചിരുന്നത്. അജിത്ത്-ശിവ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. വീരത്തിനു ശേഷം ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു ചിത്രമായിരിക്കും വിശ്വാസം എന്നാണറിയുന്നത്. വിശ്വാസത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങിയതു മുതല്‍ ആരാധകര്‍ ഒന്നടങ്കം വലിയ ആവേശത്തിലായിരുന്നു. എല്ലാവരും ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം വമ്പന്‍ റിലീസായിട്ടാകും തിയ്യേറ്ററുകളിലേക്ക് എത്തുക.

മാസ് എന്റര്‍ടെയ്‌നര്‍

മാസ് എന്റര്‍ടെയ്‌നര്‍

ഇത്തവണയും ഒരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നത്. അജിത്ത് സിനിമയില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ഘടകങ്ങളെല്ലാം ചിത്രത്തിലും ഉണ്ടാവുമെന്നാണ് അറിയുന്നത്. വിശ്വാസത്തില് ഇരട്ട വേഷത്തിലാണ് അജിത്ത് എത്തുന്നത്. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ സത്യജോതി ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുളകുപാടം ഫിലിംസാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. വിശ്വാസത്തിലെ അജിത്തിന്റെ പുതിയ ഗെറ്റപ്പിനെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

ചിത്രത്തിലെ നായിക

ചിത്രത്തിലെ നായിക

തമിഴകത്തെ ലേഡീസൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തില്‍ അജിത്തിന്റെ നായികാ വേഷത്തിലെത്തുന്നത്. ബില്ല,ഏകന്‍,ആരംഭം തുടങ്ങിയ സിനിമകള്‍ക്കു ശേഷം അജിത്തിന്റെ നായികയായി നയന്‍താര എത്തുന്ന ചിത്രം കൂടിയാണ് വിശ്വാസം. അജിത്ത് ചിത്രത്തില്‍ അഭിനയിക്കാന്‍ നയന്‍താര സമ്മതം മൂളിയതെല്ലാം നേരത്തെ വാര്ത്തകളില്‍ ഇടം പിടിച്ചിരുന്നു. തലയുടെ ചിത്രമാണെന്ന് കേട്ടതോടെ തിരക്കഥയൊന്നും വായിക്കാതെയാണ് നയന്‍സ് അഭിനയിക്കാന്‍ സമ്മതം മൂളിയതെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

വമ്പന്‍ താരനിര

വമ്പന്‍ താരനിര

വമ്പന്‍ താരനിരയാണ് അജിത്തിന്റെ പുതിയ ചിത്രമായ വിശ്വാസത്തില്‍ അണിനിരക്കുന്നത്. മലയാളി താരം അനിഘയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുണ്ട്. വിവേക്,റോബോ ശങ്കര്‍,തമ്പി രാമയ്യ,യോഗി ബാബു,കോവൈ സരള,ഇമാന്‍ അണ്ണാച്ചി.ബോസ് വെങ്കട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സംവിധാനത്തിനു പുറമെ സിരുത്തെ ശിവ തന്നെയാണ് വിശ്വാസത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ലൊക്കേഷന്‍ ചിത്രങ്ങള്‍

ലൊക്കേഷന്‍ ചിത്രങ്ങള്‍

ചിത്രീകരണം പുരോഗമിക്കവേ വിശ്വാസത്തിന്റ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. അജിത്ത് ചിത്രത്തിന്റെ സെറ്റില്‍ നിന്നുളള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരിക്കുന്നത് വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ചാണ് സൂപ്പര്‍താരത്തെ ലൊക്കേഷന്‍ ചിത്രങ്ങളില്‍ കാണിക്കുന്നത്. ആക്ഷന്‍ രംഗങ്ങളാണ് വിശ്വാസത്തിന്റെതായി ഇപ്പോള്‍ ചിത്രീകരിക്കുന്നതെന്നാണ് ലൊക്കേഷന്‍ ചിത്രങ്ങളില്‍ നിന്നും വ്യക്തമാവുന്നത്,.

ചിത്രങ്ങള്‍ കാണൂ

ചിത്രങ്ങള്‍ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X