തല അജിത്തിന്റെ മാസ് അവസാനിക്കുന്നില്ല! വിശ്വാസം വരുന്നത് ഇരട്ടലുക്കില്‍, മോഷന്‍ പോസ്റ്റര്‍ പുറത്ത്!!

തല അജിത്തിന്റെ സിനിമ തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും വലിയ തരംഗമാണ് സൃഷ്ടിക്കാറുള്ളത്. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ വിവേകം വമ്പന്‍ റിലീസായിരുന്നു. ബോക്‌സോഫീസിലും മോശമില്ലാത്ത പ്രകടനമായിരുന്നു സിനിമ കാഴ്ച വെച്ചത്. അജിത്ത് നായകനായി ഉടന്‍ റിലീസിനൊരുങ്ങുന്ന സിനിമയാണ് വിശ്വാസം. സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന സിനിമയുടെ മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്.

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും തല നരയ്ക്കാത്ത ലുക്കിലുമായി വിശ്വാസത്തില്‍ ഇരട്ടവേഷത്തിലാണ് അജിത്ത് അഭിനയിക്കുന്നത്. ഒരു കഥാപാത്രം പോലീസ് ആണെന്നും റിപ്പോര്‍ട്ടുണ്ട്. ആക്ഷന് പ്രധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന സിനിമയില്‍ ഷൂട്ടിംഗ് ആക്ഷനുമുണ്ടായിരിക്കും. സിനിമയ്ക്ക് വേണ്ടി ചെന്നൈ റൈഫില്‍ ക്ലബ്ബില്‍ അജിത്ത് പരിശീലനം നടത്തുന്ന വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു.

ajith-s-viswasam

അജിത്ത് നായകനാവുമ്പോള്‍ നയന്‍താരയാണ് നായിക. ജഗപതി ബാബു, അനിഘ, വിവേക്, യോഗി ബാബു, തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. സംവിധായകന്‍ ശിവ തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നതും. അടുത്ത വര്‍ഷമായിരിക്കും വിശ്വാസം തിയറ്ററുകളിലേക്ക് എത്തുന്നത്. സിനിമയ്ക്ക് വേണ്ടി വലിയ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുകയാണ്.

വിശ്വാസം ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഫാമിലിയ്‌ക്കൊപ്പം അവധി ആഘോഷിക്കാന്‍ അജിത്ത് പോയിരുന്നു. ഭാര്യ ശാലിനിയും മക്കള്‍ അനൗഷക, അദ്വൈത് എന്നിവര്‍ക്കൊപ്പം എയര്‍പോര്‍ട്ടിലെത്തിയ അജിത്തിന്റെ വീഡിയോകളും ചിത്രങ്ങളും ദിവസങ്ങളായി സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X