അജിത്തിന്റെ വിശ്വാസം പൊങ്കലിന് തിയ്യേറ്ററുകളിലേക്ക്! ചിത്രത്തിന്റെ പുതിയ സോംഗ് ടീസര്‍ പുറത്ത്! കാണൂ
തല അജിത്ത് നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് വിശ്വാസം. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കല്‍ റിലിസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയൊരു ഗാനത്തിന്റെ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
ഡി ഇമാന്റെ സംഗീതത്തില്‍ സിദ് ശ്രീറാം പാടിയൊരു പാട്ടിന്റെ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിനൊപ്പം മറ്റൊരു ഗെറ്റപ്പിലും ചിത്രത്തില്‍ അജിത്ത് എത്തുന്നുണ്ട്. ഒരിടവേളയ്ക്കു ശേഷം നയന്‍താര വീണ്ടും അജിത്തിന്റെ നായികയായി എത്തുന്ന ചിത്രം കൂടിയാണ് വിശ്വാസം.

ഗ്രാമീണ പശ്ചാത്തലത്തിലുളള ഒരു മാസ് എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് ചിത്രമൊരുങ്ങുന്നത്. സത്യ ജ്യോതി ഫിലിസാണ് തലയുടെ പുതിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തമ്പി രാമയ്യ,യോഗി ബാബു,അനിഘ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. അജിത്തിനെയും നയന്‍താരയെയും കാണിച്ചുകൊണ്ടുളള ചിത്രങ്ങളാണ് പുറത്തിറങ്ങിയിരുന്നത്. വിശ്വാസത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറും സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.


Click it and Unblock the Notifications











