കാത്തിരിക്കാന്‍ വയ്യ അജിത്ത്, താങ്കള്‍ ആരാണ്...??
'വീരം' എന്ന ചിത്രത്തിന് ശേഷം അജിത്ത് ആരാധകര്‍ ഏറെ പ്രതീക്ഷിക്കുന്ന ചിത്രമാണ് ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന 'എന്നൈ അറിന്താല്‍'. ചിത്രത്തിന്റെ ആദ്യ ടീസര്‍ റിലീസായി.
സിംപിള്‍ ആന്റ് മാസ്സ് ടീസര്‍. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണെന്ന സൂചനയാണ് ആദ്യ ടീസര്‍ നല്‍കുന്നത്. ജീവിതത്തില്‍ ഒരു നിര്‍ണായക ഘട്ടമാണ് നമ്മളെ നല്ലതും ചീത്തയുമാക്കുന്നത്. ജീവിതം എന്നെയും അതിലൊരുത്തനാക്കി. എന്നെ അറിന്താല്‍...അജിത്തിന്റെ നരേഷനോടെയാണ് 59 സെക്കന്റ് ദൈര്‍ഘ്യമുള്ള ആദ്യ ടീസര്‍.

സത്യദേവ് എന്ന കഥാപാത്രത്തെയാണ് അജിത്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പതിവ് സോള്‍ട്ട് ആന്റ് പെപ്പര്‍ സ്റ്റൈല്‍ ഗെറ്റപ്പില്‍ നിന്നെല്ലാം മാറിയാണ് അജിത്ത് പ്രത്യക്ഷപ്പെടുന്നത്. തൃഷയും അനുഷ്‌ക ഷെട്ടിയും നായികമാരായി എത്തുന്ന ചിത്രത്തില്‍ അരുണ്‍ വിജയ് ആണ് വില്ലന്‍.
ഹാരിസ് ജയരാജാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പില്‍ അജിത്തെത്തുന്നുണ്ട് എന്നും അറിയുന്നു. പൊങ്കാല്‍ ആഘോഷത്തിനായി ജനുവരിയില്‍ ചിത്രം തിയേറ്ററിലെത്തും. ധനുഷ് അടക്കമുള്ള ആരാധര്‍ ക്ഷമകെട്ട് കാത്തിരിക്കുകയാണ് തലയ്ക്കായി... ടീസര്‍ കണ്ടു നോക്കൂ


Click it and Unblock the Notifications











